ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ താരം കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ടെലിവിഷന്‍ അവതാരകനും സീരിയല്‍ നിര്‍മ്മാതാവുമായ ശുഐബ് ഇല്യാസി കുറ്റക്കാരനെന്ന് കോടതി. 2000ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടട്’ എന്ന ക്രൈം ടെലിവിഷന്‍ പരമ്പരയുടെ അവതാരകനും നിര്‍മ്മാതാവുമായിരുന്നു ഇല്യാസി. സ്ത്രീധനത്തിനുവേണ്ടിയാണ് ഭാര്യയെ കൊന്നതെന്ന് കോടതിക്ക് ബോധ്യമായി . ഡിസംബര്‍ 20ന് ഇല്യാസിക്കുള്ള ശിക്ഷ വിധിക്കും. 17 വര്‍ഷങ്ങള്‍ക്ക് Read More …

കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടി കുടുംബശ്രീയില്‍ അംഗത്വം നല്‍കും: മന്ത്രി കെടി ജലീല്‍

മലപ്പുറം:  കുടുംബശ്രീയില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്‍കുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. ഒരു കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടിയായിരിക്കും അംഗത്വം നല്‍കുകയെന്നും കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴിലെ ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ കുടുംബശ്രീ പോലുള്ള സംഘടനകളിലേക്ക് കടന്നു Read More …

രാഹുല്‍ ഗാന്ധിക്ക് ‘അഭിവാദ്യം’ അര്‍പ്പിച്ചും… 12 ചോദ്യങ്ങളുയര്‍ത്തിയും ഡി.വൈ.എഫ്.ഐ

കൊച്ചി : കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് 12 ചോദ്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്. ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ: പ്രിയപ്പെട്ട രാഹുല്‍ജി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അങ്ങേക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യം സംഘപരിവാര്‍ വാഴ്ച്ചയുടെ ഇരുണ്ട ദിനങ്ങളിലൂടെ പോയിക്കൊണ്ടിരിയ്ക്കുന്ന ഈ വേളയില്‍, Read More …

വനിതാ എസ്‌ഐയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ വനിതാ എസ്‌ഐയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍. വനിതാ എസ്‌ഐയുടെ നേര്‍ക്ക് തോക്ക് ചൂണ്ടി അസഭ്യം പറയുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എസ്‌ഐ നല്‍കിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.

ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു ; കരാമയിലെ പുതിയ റോഡിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ദുബായ് : ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന കരാമ ഭാഗത്തെ പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. അടുത്ത മാസം തന്നെ കരാമയിലെ പുതിയ പാലവും അനുബന്ധറോഡുകളുമാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. ശൈഖ് റാഷിദ്‌ശൈഖ് ഖലീഫ ബിന്‍ സായിക് റോഡുകളിലെ ഇന്റര്‍സെക്ഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പാലം ജനുവരിയില്‍ തുറക്കുമെന്ന് ദുബായ് ആര്‍.ടി.എ. ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ Read More …

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ശുദ്ധ അസംബന്ധം ; ബി.ജെ.പി പരാജയപ്പെടുമെന്ന് ജിഗ്‌നേഷ് മേവാനി

തൃശൂര്‍:  സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയുടെ അടുത്തെത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ചെമ്ബൂക്കാവ് അഗ്രിക്കള്‍ച്ചര്‍ കോംപ്ലക്‌സില്‍ തൃശൂര്‍ അഗ്രോ ഹൈപ്പര്‍ ബസാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കും. ഇറക്കുമതി കൊണ്ട് ചില കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ഇടിഞ്ഞിട്ടുണ്ട്. നാണ്യവിളകള്‍ക്കുണ്ടായ ഇടിവിനു കാരണം പലതരം അന്താരാഷ്ട്രകരാറുകളാണ്. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ Read More …

14 കാരനുമായി സ്‌കൂളില്‍ ലൈംഗിക ബന്ധവും ഓറല്‍ സെക്‌സും: അധ്യാപിക അറസ്റ്റില്‍

ഒഹിയോ: 14 കാരനായ വിദ്യാര്‍ത്ഥിയുമായി സ്‌കൂളില്‍ വച്ച് തുടര്‍ച്ചായി ലൈംഗിക ബന്ധം പുലര്‍ത്തിയ മിഡില്‍ സ്‌കൂള്‍ അധ്യാപിക അമേരിക്കയിലെ ഒഹിയോയില്‍ അറസ്റ്റിലായി. ജസിക്ക ലാങ്‌ഫോര്‍ഡ് എന്ന 32 കാരിയാണ് അറസ്റ്റിലായത്. നവംബര്‍ 12 ന് കോടതിയില്‍ ഹാജരായ ഇവര്‍ കുറ്റക്കാരിയല്ലെന്ന് വാദിച്ചു. സെന്റര്‍വില്ലയില്‍ നിന്നുള്ള വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ജസിക്ക മിയാമിസ്ബര്‍ഗിലെ ഒരു മിഡില്‍ Read More …

കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. കടലില്‍ ഇറങ്ങുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.