അനധികൃത പ്രവാസികള്‍ക്കു എതിരെ നടപടിയുമായി പ്രമുഖ ഗള്‍ഫ് രാജ്യം

റിയാദ്: അനധികൃത പ്രവാസികള്‍ക്കു എതിരെ നടപടിയുമായി സൗദി അറേബ്യ. സൗദിയില്‍ അനധികൃതമായി താമസിച്ചു വന്നിരുന്ന 194,000 പ്രവാസികളാണ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇത്രയും അധികം പേരെ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 11 വരെ ക്യാമ്പയിനിലാണ് പിടിയിലായത്. ഇവരില്‍ 107,497 പേര്‍ക്ക് മതിയായ റെസിഡന്‍സ് പെര്‍മിറ്റ് ഇല്ലെന്നു അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരാണ് Read More …

മോഡിയുടെ ജലവിമാന യാത്രയ്ക്ക് ആളെക്കൂട്ടാന്‍ പണം നല്‍കിയെന്ന്; എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

അഹമ്മദാബാദ് :  ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണത്തിനുള്ള അവസാനദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജലവിമാന യാത്രയ്ക്ക് ആളെ കൂട്ടാന്‍ പണം നല്‍കിയെന്ന ആരോപണം ശക്തമായി . സബര്‍മതി നദീതീരത്തേക്ക് പണം നല്‍കിയും ആളുകളെ എത്താന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു വിവാദം ശക്തമായത്. അന്തരിച്ച ബിജെപി നേതാവ് Read More …

സഊദി കെ.എം.സി.സി കാരുണ്യ ദിനം 2017 നാളെ എടവണ്ണപ്പാറയില്‍; 160 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്യും

മലപ്പുറം: സഊദി കെ.എം.സി.സിയുടെ 38ാം വാര്‍ഷിക മഹാ സമ്മേളനവും കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള 2017 വര്‍ഷത്തെ സഹായവിതരണവും ‘കാരുണ്യദിനം 2017’ എന്ന പേരില്‍ നാളെ എടവണ്ണപ്പാറ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതി വിഹിതം വിതരണം ചെയ്യും. ദേശീയ Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ഘടകവിരുദ്ധമായ Read More …

ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയക്കാരനെ മലപ്പുറം പോലീസ് ദല്‍ഹിയില്‍ അറസ്റ്റ്് ചെയ്തു

മലപ്പുറം-ഇന്റര്‍നെറ്റ് വഴി ഒട്ടേറെ പേരില്‍ നിന്ന് പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ മലപ്പുറം പോലീസ് സംഘം ദല്‍ഹിയിലെത്തി പിടികൂടി. ദല്‍ഹിയില്‍ താമസിച്ച് വരികയായിരുന്ന നൈജീരിയക്കാരന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്. ഐ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ ഒട്ടേറെ പേരെ ഇന്റര്‍നെറ്റ് മുഖേന Read More …

ആനക്കൊമ്പുകളുമായി നാലംഗസംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ-അനധികൃതമായി കടത്തികൊണ്ടു വന്ന ആനക്കൊമ്പുകളുമായി നാലു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് അഗളി ചിറവൂര്‍ വക്കുകടവ് സ്വദേശി സുബ്രഹ്്മണ്യന്‍ (51), കോയമ്പത്തൂര്‍ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രന്‍ (37), രംഗസ്വാമി (57),മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടില്‍ അഷറഫ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആനയെ വേട്ടയാടി Read More …

ഉദയഭാനുവിന് ഇടക്കാല ജാമ്യം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതി ഉദയഭാനുവിനു മൂന്നു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ഉദയഭാനു വ്യാഴാഴ്ച രാവിലെ ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. 17ന് രാവിലെ തിരികെ മജിസ്‌ട്രേറ്റിനു മുന്നില്‍ Read More …

പിവി സിന്ധുവും ശ്രീകാന്തും ദുബായ് സൂപ്പര്‍ സീരീസിന്

ദുബായ്: സീസണിലെ അവസാന ബാഡ്മിന്റന്‍ ടൂര്‍ണമെന്റായ ദുബായ് സൂപ്പര്‍ സീരീസ് ഇന്നാരംഭിക്കും. ഷേക്ക് ഹംദാന്‍ ഇന്റോര്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്ന് കിഡംബി ശ്രീകാന്ത്, പിവി സിന്ധു എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. കളിക്കാരെ രണ്ടു ഗ്രൂപ്പുകളായിത്തിരിച്ച് റൗണ്ട് റോബിന്‍ രീതിയിലാണ് മല്‍സരങ്ങള്‍. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളവര്‍ സെമീഫൈനലില്‍ Read More …