പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ട് വേട്ടക്കാര്‍ പിടിയില്‍

നിലമ്പൂര്‍: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ടു വേട്ടക്കാരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കരുളായി റേഞ്ച് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെയും ഒപ്പം വേട്ടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കുകളും പിടികൂടിയത്. ഏകദേശം 20 കിലോ തൂക്കമുള്ള പുള്ളിമാനെ ഇറച്ചിക്ക് വേണ്ടിയാണ് വേട്ടയാടിയതെന്ന് പ്രതികള്‍ സമ്മതിച്ചു. കഴിഞ്ഞ രാത്രി പെട്രോളിംഗിനിടയില്‍ വെടിശബ്ദം കേട്ടതിനെ Read More …

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ക്ക് തീയിട്ടു

മലപ്പുറം: മലപ്പുറം വെട്ടം കാനൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. രാത്രി വീട്ടുകാര്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ കത്തിച്ചത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

ജലവിമാനത്തിലെ ആദ്യയാത്രക്കാരന്‍ മോദിയല്ല; നുണ പൊളിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ ജലവിമാന യാത്രക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബി.ജെ.പിയുടെ വീരവാദം പൊളിയുന്നു. മോദി  സഞ്ചരിക്കുന്നതിന്  വര്‍ഷങ്ങള്‍ മുമ്ബ് 2010 ഡിസംബര്‍ 28ന് ഇന്ത്യയിലെ ആന്‍ഡമാനില്‍ ജലവിമാനം ഇറക്കിയിരുന്നു.     അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ 2015 ഒക്ടോബര്‍ 11ന് ജലവിമാനം ഇറക്കിയിരുന്നു.

കുവൈറ്റിലും സ്വദേശിവത്കരണം : മലയാളികള്‍ ആശങ്കയില്‍

കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്ക്കരണം ആരംഭിയ്ക്കുന്നു. രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ സിവില്‍സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിദേശികളെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനും അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്ബൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുമാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.     എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി Read More …

അപകീര്‍ത്തികരമായ പരാമര്‍ശം: മന്ത്രി മണിക്കെതിരെ കേസ്

കാസര്‍ഗോഡ്: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കും ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു മന്ത്രി എം എം മണിക്കെതിരെ കേസ്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് കഴിവില്ലെന്ന തരത്തിലാണ് മണി അഭിപ്രായം പറഞ്ഞത്. കൂടാതെ ഇവര്‍ക്ക് മറ്റു സൂക്കേട് ആണെന്നും മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ Read More …

പാറ്റൂര്‍ കേസ്: ജേക്കബ് തോമസിനോട് ഹാജരാകണമെന്ന് ഹൈക്കോടതി

പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ഡിജിപി ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തും. സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ ആധികാരികത സംബന്ധിച്ച് വിശദീകരണം തേടുന്നതിനുവേണ്ടിയാണ് ജേക്കബ് തോമസിനെ വിളിച്ചുവരുന്നത്. ഇതിനായി ഡിസംബര്‍ 18ന് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ജേക്കബ് തോമസിനെ വിളിച്ചു വരുത്തുന്നതില്‍ തെറ്റില്ലെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

ഓഖി: മരിച്ചവരുടെബന്ധുക്കള്‍ക്ക് ധനസഹായം ഒന്നിച്ചു നല്‍കും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ്  ദുരന്തത്തിന്റെ അടിയന്തിര സഹായത്തിനും പുനഃരധിവാസത്തിനുമായി കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1843 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ നടപടി ക്രമങ്ങള്‍ക്കായി കേന്ദ്ര സംഘത്തെ അയക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തിരച്ചില്‍ തുടരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് ആവശ്യെപ്പട്ടിട്ടുണ്ട്. അത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും Read More …

പടയൊരുക്കസമാപനം: രാഹുല്‍ നാളെ കേരളത്തില്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെയെത്തുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്നത് പൂന്തുറയിലായിരിക്കും. തുടര്‍ന്ന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. വൈകീട്ട് മൂന്നിന് Read More …