ഹൈക്കോടതിയെ സമീപിക്കുമെന്ന് ആളൂര്‍

ജിഷ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളതെന്ന് പ്രതിഭാഗം അഡ്വക്കേറ്റ് ആളൂര്‍; വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളത്. വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഡ്വക്കേറ്റ് അറിയിച്ചു. ഇപ്പോഴുണ്ടായത് വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിധിയാണ്. കോടതിയ്ക്ക് സര്‍ക്കാറിനെയും ജനങ്ങളെയും പേടിയെന്നും ആളൂര്‍ പ്രതികരിച്ചു.

ഡിജിപി ശ്രീലേഖ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

ചേര്‍ത്തല: ഡിജിപി ആര്‍ ശ്രീലേഖ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഡിജിപിക്ക് പരിക്ക്. ചേര്‍ത്തലയ്ക്ക് സമീപം ദേശീയ പാതയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. നിസാര പരിക്കേറ്റ ഡിജിപി സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി.     സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ ജയില്‍വകുപ്പ് മേധാവിയാണ് ശ്രീലേഖ. ഈ Read More …

വിധി അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം ബി. സന്ധ്യ

കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഇതെന്നും അന്വേഷണ സംഘത്തിന്റെ മേധാവിയായ എഡിജിപി പറഞ്ഞു. കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നു. അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍മിക്കുന്നു. കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ എത്തിച്ചുവെന്നും Read More …

ജിഷ വധം: ചെരിപ്പടക്കം 36 തൊണ്ടിമുതല്‍, നൂറുസാക്ഷികള്‍ കേസിന്റെ നാള്‍വഴി.

കൊച്ചി: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ആ പെണ്‍ക്കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിവസം . അന്ന് സാക്ഷര കേരളം ലോകത്തിന്റെ മുന്നില്‍ നാണിച്ച് തലകുനിച്ചു നിന്നു. ഒറ്റമുറി വീടില്‍ നിരാലംബയായ ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപെട്ടപ്പോള്‍ സ്ത്രീസുരക്ഷയ്ക്ക് പുകള്‍പുറ്റ കേരളസംസ്ഥാനവും സംസ്ഥാന സര്‍ക്കാരും പൊലീസ് സന്നാഹവും നോക്കുകുത്തിയായി. കുറ്റവാളികളെ കണ്ടെത്തേണ്ട പൊലീസ് തെളിവ് നശിപ്പിക്കാന്‍ മത്സരിച്ചപ്പോള്‍ കേരളജനത Read More …

ജിഷ വധം: പ്രതിക്ക് വധശിക്ഷ

കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നാണ് കോടതി വിലയിരുത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തെ Read More …

മോദിക്കെതിരെ വിമര്‍ശനം: മന്‍മോഹന് മറുപടിയുമായി അമിത് ഷാ

ന്യൂഡല്‍ഹി: മോദി കള്ളക്കഥകളുടെ പ്രചാരകന്‍ ആണെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍കൊള്ളയെയും പിടിച്ചുപറിയെയും കുറിച്ച് പറയുമ്‌ബോള്‍ മന്‍മോഹന്‍ സിങ് എന്തിനാണ് രോഷാകുലനാകുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഇക്കാര്യങ്ങള്‍ രാജ്യം തള്ളികളയില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണത്തിനുള്ള Read More …

റിട്ടേര്‍ഡ് അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി മോഷണം; ഭര്‍ത്താവിനും കുത്തേറ്റു

കാസര്‍ഗോഡ്: ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. പിവി ജാനകി (65) ആണ് മരിച്ചത്. ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണനും കഴുത്തില്‍ കുത്തേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരുക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയന്നൂര്‍ സ്‌കൂളിന് സമീപത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. മൂന്നംഗ സംഘം രാത്രി 9.30 ഓടെ എത്തി ദമ്ബതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന Read More …

ബ്ലാസ്റ്റേഴ്‌സ്ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കില്ല

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി ഐഎസ്എല്‍ മല്‍സരം മാറ്റിവയ്ക്കില്ല. ഐഎസ്എല്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പുതുവത്സരദിനത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മത്സരം മാറ്റി വെക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരുമെന്നും അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പോലീസിനെ Read More …