‘വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അയാളെന്നെ ഭീഷണിപ്പെടുത്തി നഗ്‌നയായി അഭിനയിപ്പിച്ചു’

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക പീഡന ആരോപണവുമായി മറ്റൊരു നായിക കൂടി രംഗത്ത്. മെക്‌സിക്കന്‍ വംശജയായ ഹോളിവുഡ് താരം സല്‍മ ഹയെക്കാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെയ്ന്‍സ്റ്റീന്‍ നിര്‍മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സല്‍മ.     വെയ്ന്‍സ്റ്റീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സല്‍മ Read More …

സൊമാലിയയില്‍ ചാവേര്‍ സ്‌ഫോടനം: 13 മരണം

മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.     മരിച്ചവരില്‍ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്. പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മുടിയഴകിനും ചര്‍മ്മ കാന്തിക്കും തേങ്ങയോളം വരില്ല മറ്റൊന്നും:ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്

കൊച്ചി: കേരളത്തിലെ സ്ത്രീകളുടെ മുടിയഴകും ചര്‍മ്മകാന്തിയും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ലെന്ന് പ്രശസ്ത ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്. നാളികേരത്തിന്റെ ഉപയോഗമാണ് ഇതിനു പിന്നിലെ രഹസ്യമെന്നും അവര്‍ വെളിപ്പെടുത്തി. വെളിച്ചെണ്ണ ഉപയോഗമാണ് മുടിയഴകിന് പിന്നിലെങ്കില്‍ തേങ്ങയുടെ ഉപയോഗമാണ് ചര്‍മ്മകാന്തിക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.     കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു Read More …

സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധി

നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമാംവിധം ബലാല്‍സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. ഇത് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്.   അതുകൊണ്ടുതന്നെയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ത്തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ടീമിനെ നിയോഗിക്കാന്‍ നിശ്ചയിച്ചത്. Read More …

ഏടത്തിയമ്മയെ കൊണ്ട് 15 കാരനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു: പിന്നീട് സംഭവിച്ചത്

ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസ് ആണ് ഈ സംഭവത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. മഹാദേവിന്റെ സഹോദരന്‍ സന്തോഷ് Read More …

രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിനെ കേസില്‍ കുടുക്കിയത്. രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും.       വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് Read More …

ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം, അതിക്രൂരമായ കൊലപാതകം, നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നും കോടതി

കൊച്ചി: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും അതിക്രൂരമായ കൊലപാതകമെന്നും കോടതി വിശേഷിപ്പിച്ചു. സംഭവം നടന്ന് 19 മാസത്തിന് ശേഷമാണ് ജിഷക്ക് നീതി കിട്ടിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡെല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം പറഞ്ഞു. 2016 ഏപ്രില്‍ Read More …

ജിഷ വധം: നീതി നടപ്പായതില്‍ സന്തോഷമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ജിഷാ വധക്കേസില്‍ നീതി നടപ്പായതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് നിയോഗിച്ച ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ തന്നെയാണ് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തത്. അന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിച്ചു എന്ന് പറഞ്ഞ് ഇടതുമുന്നണി വന്‍പ്രചാരണമാണ് നടത്തിയത്. അതെല്ലാം തെറ്റാണെന്ന് കോടതി വിധി പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നു. Read More …