ഓഖി ചുഴലിക്കാറ്റ് ;അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചും തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലത്തീന്‍ സഭ. ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളെ അല്ലെന്ന് ആരോപിച്ചാണ് സഭ യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. അതേസമയം, ലത്തീന്‍ സഭയെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി. ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ Read More …

രാജസ്ഥാനില്‍ ചുട്ടികരിക്കപ്പെട്ടയാളുടെ കുടുംബത്തിന് സഹായവുമായി മമത

കൊല്‍ക്കത്ത: മഴു കൊണ്ട് വെട്ടി ജീവനോടെ ചുട്ടികരിക്കപ്പെട്ടയാള്‍ക്ക് ബംഗാള്‍ സര്‍ക്കാറിന്റെ സഹായം. മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയാണ് രാജസ്ഥാനിലെ രജസമന്ദില്‍ ആക്രമണത്തിനിരയായത്. രാജസ്ഥാനില്‍ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണ്. മാല്‍ഡയിലെ അഫ്രസുല്‍ ഖാന്‍ മൃഗീയമായ രീതിയില്‍ രാജസമന്ദില്‍ കൊല്ലപ്പെടുകയായിരുന്നു. ദുരിതത്തിലായ കുടുംബത്തിന് Read More …

മകളെ സ്റ്റേജില്‍ നിന്ന് വലിച്ചെറിയാനൊരുങ്ങി പിതാവ്; കലോത്സവ വേദിയിലെ നാടകീയ രംഗങ്ങള്‍ക്ക് കാരണം ഇതാണ്

മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിധി നിര്‍ണയത്തില അപാകതകള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് മകളെ സ്റ്റേജില്‍ നിന്ന് എറിഞ്ഞു കൊല്ലുമെന്ന ഭീഷണിയുമായി പിതാവ് എത്തുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി Read More …

മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം ജയില്‍ ശിക്ഷ

ചെന്നൈ : 14 കാരിയായ മകളെ പല തവണയായി മാനഭംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 48 കാരന് 43 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. തമിഴ്‌നാട്ടിലെ കോടതിയാണ് അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. ജഡ്ജ് ജസീന്താ മാര്‍ട്ടിനാണ് വിധി പ്രസ്താവിച്ചത്. 2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പിതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. നിരവധി തവണ Read More …

ഭാര്യയുടെ അവിഹിത ബന്ധത്തിന് നാട്ടുകാര്‍ പ്രാകൃതമായ ശിക്ഷ നല്‍കിയത് ഭര്‍ത്താവിന്

ധന്‍ബാദ്: ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ശിക്ഷിച്ചത് ഭര്‍ത്താവിനെ . ഭര്‍ത്താവിന്റെ തല ചാണകത്തില്‍ മുക്കിയും കഴുത്തില്‍ ചെരുപ്പ് അണിയിച്ചും ചെണ്ട കൊട്ടി പ്രദേശത്ത് നടത്തിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് യുവാവിന് ക്രൂരമായ ശിക്ഷ നല്‍കിയത്. സംഭവത്തില്‍ പരാതിയുമായി ഇരുപത്തിയെട്ടുകാരനായ ഗോപാല്‍ കുമാര്‍ പോലീസിനെ സമീപിച്ചു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞദിവസം Read More …

നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല: 75 ഓളം തിയറ്ററുകളെ ബാധിയ്ക്കും

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കി. 75ഓളം തിയേറ്ററുകളില്‍ ഇതോടെ റിലീസിംഗ് ഉണ്ടാകില്ല. ഇതിനെതിരെ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണെങ്കിലും ഇത് സംബന്ധിച്ച Read More …

ജിസാനിലെ ജയിലുകളില്‍ കഴിയുന്നത് മലയാളികളുള്‍പ്പെടെ നൂറിലേറെ ഇന്ത്യക്കാര്‍

ജിദ്ദ: സൗദിയിലെ ജിസാനി ജയിലുകളില്‍ വിവിധ കേസുകളില്‍ മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വൈസ് കോണ്‍സല്‍ ശിഹാബുദ്ദീന്‍ ഖാന്റെ നേതൃത്വത്തില്‍ വിവിധ ജയിലുകളില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് തടവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജിസാനിലെ സെന്‍ട്രല്‍ ജയില്‍, ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍, അല്‍ദര്‍ബ്, ബെയിഷ് സബ് Read More …

സാന്ത്വനമായി സിപിഐഎം; ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന അഫ്രസൂളിന്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു

കൊല്‍ക്കത്ത രാജസ്ഥാനില്‍ ലൗ ജിഹാദെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന മുഹമ്മദ് അഫ്രസൂളിന്റെ വീട് സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. അഫ്രസൂളിന്റെ ബംഗാളിലെ താമസസ്ഥലമായ മാല്‍ഡയിലെ വീട്ടിലെത്തി നേതാക്കള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അംബര്‍ മിത്ര, നൈമിദ്ദിന്‍ സെയ്ക്ക്, മുന്‍ എംഎല്‍എ ബിശ്വനാഥ് ഘോഷ് എന്നിവിരടങ്ങിയ സംഘമാണ് വീട്ടിലെത്തിയത്. അഫ്രസൂളിന്റെ അമ്മയും ഭാര്യയും Read More …