മോഡി’പ്രഭാവ’വും ഏശുന്നില്ല; ഗുജറാത്തില്‍ ബിജെപിയുടെ നില തെറ്റുന്നു

അഹമ്മദാബാദ്:  ഗുജറാത്തില്‍ യുദ്ധം തോല്‍ക്കാതിരിക്കാനുള്ള 18ാമത്തെ അടവിലേക്ക് നീങ്ങുകയാണ് ബിജെപി. നൂറുപേര്‍ കൂടുന്നിടത്തെല്ലാം പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത് ഇതിന്റെ വ്യക്തമായ സൂചന. ആദ്യഘട്ട തെരഞ്ഞെടുപ്പിന് 11 ദിവസം ശേഷിക്കെ നരേന്ദ്ര മോഡി എട്ടോളം റാലിയില്‍ പങ്കെടുത്തുകഴിഞ്ഞു. രാജ്‌കോട്ട്, സൂറത്ത്, മോര്‍ബി, സോംനാഥ്, ഭുജ്, അമ്‌റേലി എന്നിവിടങ്ങളില്‍ മോഡി പങ്കെടുത്ത റാലികളില്‍ ഏറെ Read More …

കനത്ത മഴ, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാറശാലയില്‍ സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദി കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുമ്പ് അപകടമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്. Read More …

വീണ്ടും മുസ്ലീം വിരുദ്ധ ട്വീറ്റ്; ട്രംപ് മാപ്പ് പറയണമെന്ന് ബ്രിട്ടന്‍

വാഷിംഗ്ടണ്‍: മുസ്‌ളീംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകള്‍ റീട്വീറ്റ് ചെയ്ത് വീണ്ടും ഡോണ്‍ാള്‍ഡ് ട്രംപ് വിവാദത്തില്‍. ബ്രിട്ടണ്‍ ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്നു വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ഇതിനെ അപലപിച്ച ബ്രിട്ടന്‍ ട്രംപ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.       ഒരു Read More …

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക്

തിരുവനന്തപുരം : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു.   മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നത് സംബന്ധിച്ച് നിയമവകുപ്പില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു.

ശക്തമായ മഴ തുടരുന്നു; പാറശാലയില്‍ കലോത്സവവേദികള്‍ തകര്‍ന്നു

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് മഴ ശക്തിപ്പെടാന്‍ കാരണം. ശക്തമായ മഴയില്‍ പാറശാലയില്‍ സബ് ജില്ലാ കലോത്സവവേദികളില്‍ മൂന്നെണ്ണം തകര്‍ന്നു വീണു. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞിടിച്ചു. അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടനിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട Read More …

അതിര്‍ത്തിയില്‍നിന്നു 50 കോടിയുടെ വ്യാജ നോട്ടുകള്‍ ബിഎസ്എഫ് പിടികൂടി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍നിന്നായി ബിഎസ്എഫ് കോടികളുടെ വ്യാജ നോട്ടുകളും മയക്കുമരുന്നും പിടികൂടി. ഒരു വര്‍ഷത്തിനിടെ സൈന്യം നടത്തിയ വിവിധ പരിശോധനകളില്‍നിന്നായി 49.44 കോടിയുടെ വ്യാജനോട്ടുകളും 10,000 കിലോ മയക്കുമരുന്നുമാണ് പിടികൂടിയത്. 1.20 ലക്ഷം മൃഗങ്ങളുടെ തലകളും സൈന്യം അതിര്‍ത്തിയില്‍നിന്നു പിടിച്ചെടുത്തു. 2016 ഡിസംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.     Read More …

ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.   ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ Read More …

പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബി അന്തരിച്ചു

എറണാകുളം: പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്.   മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി് തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.