വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ ഉന്നതരും

ഔറംഗാബാദ: മാളിലെ രണ്ട് സ്പാകളില്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 18 പേരടങ്ങിയ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. തായ്‌ലാന്‍ഡ് സ്വദേശികളായ 9 യുവതികള്‍, രണ്ട് പിമ്ബുകള്‍, 3 ഇടപാടുകാര്‍, രണ്ട് വനിതാ മാനേജര്‍മാര്‍, രണ്ട് വനിതാ ജീവനക്കാര്‍ തുടങ്ങിയവരാണ് പിടിയിലായത്.   പിടിയിലായ മൂന്ന് ഇടപാടുകാരില്‍ ഒരാള്‍ പ്രമുഖ മരുന്ന് കമ്ബനിയിലെ ഉന്നത Read More …

തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ കപ്പലുകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തീരത്ത് എത്തുമെന്ന് അറിയിപ്പു ലഭിച്ചു. നേവിയുടെ കപ്പല്‍ വൈകിട്ട് അഞ്ചോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ തിരച്ചില്‍ നടത്തുക. നേവിയുടെ കപ്പല്‍ വൈകുന്നേരം 5 മണിയോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ Read More …

രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും. ലളിതമായ ചടങ്ങിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം. സോണിയ ഗാന്ധി 16ന് എ.ഐ.സി.സി.എയെ അഭിസംബോധന ചെയ്യും.

കോഴിക്കോട് കടലുണ്ടിയില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടില്‍ വീണു. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച പൂജക്കായി ഇന്ന് രാവിലെ 10.30 ഓടെ റെയില്‍വേ സ്റ്റേഷനടുത്ത് അയ്യപ്പമഠത്തില്‍ പൂജക്ക് കൊണ്ടുവന്നപ്പോളാണ് സംഭവം. ട്രെയിന്‍ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നര കിലോമീറ്റര്‍ ഓടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയില്‍ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മല്‍ തോട്ടിലാണ് Read More …

സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന 2017 ലെ സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സഹകരണ ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എ.കെ. ബാലകൃഷ്ണനടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ജില്ലാ സഹകരണ ബാങ്കുകളിലെ പൂര്‍ണ്ണ അംഗത്വം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമാക്കിയതടക്കമുള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ Read More …

ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളുടെ നിരാഹാര സമരം ഒത്തുതീര്‍പ്പായി

കൊച്ചി : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഉണ്ടായ ദുരന്തത്തിനു പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പായി. സമരക്കാരുമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.   കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി ഇത് നിശ്ചയിച്ചിരിക്കുന്ന സമയത്ത് തുടങ്ങുന്നില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് Read More …

ഓഖി: ലക്ഷദ്വീപില്‍ രക്ഷപെടുത്തിയവരില്‍ 50 പേരെ കൊച്ചിയില്‍ എത്തിച്ചു

കൊച്ചി ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ലക്ഷദ്വീപില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളില്‍ ഒരു സംഘം കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെയാണ് 50 മത്സ്യതൊഴിലാളികളുമായി എംവി കവരത്തി കപ്പല്‍ കൊച്ചി തീരത്തെത്തിയത്. കടലില്‍ അകപ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുകയാണ്. 12 കപ്പലുകളിലായാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ലക്ഷദ്വീപിന് സമീപത്തുനിന്നും രണ്ട് ദിവസത്തിനിടെ രക്ഷപെടുത്തിയത് 352 മത്സ്യതൊഴിലാളികളെയാണ്. ബാക്കിയുള്ളവര്‍ പത്ത് Read More …

കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും ; മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ടെന്നും, നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതി കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ അറിയിക്കും. ഈ അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന് സാമ്പത്തിക Read More …