ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം: ഷെഫിന്‍ ജഹാന്‍

കോയമ്പത്തൂര്‍: ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കുമെന്ന് ഷെഫിന്‍ ജഹാന്‍. നിലവിലെ സാഹചര്യത്തില്‍ ഹാദിയയ്ക്ക് കത്തെഴുത്തിയിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച ഹാദിയയ്ക്ക് ലഭിക്കുമെന്നും ജഹാന്‍ പറഞ്ഞു.     ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന് അനുമതി ലഭിച്ചിരുന്നു. സേലത്തെ കാന്പസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീന്‍ അറിയിച്ചിരുന്നു. പോലീസ് സാന്നിധ്യത്തില്‍ ഹാദിയെ സന്ദര്‍ശിക്കാനാണ് Read More …

രാഹുലിന്റെ പേരുള്ളത് ക്ഷേത്രത്തിന്റെ സന്ദര്‍ശക രജിസ്ട്രറില്‍

ന്യൂഡല്‍ഹി>രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പും ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സോമനാഥ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പികെ ലാഹരി വ്യക്തമാക്കി. ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററിലാണ് പേരു രേഖപ്പെടുത്തിയതെന്ന ബിജെപി പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഗുജറാത്തില്‍ എത്തിയ രാഹുല്‍ഗാന്ധിസോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതാണ് തെറ്റായ പ്രചാരണങ്ങള്‍ക്ക് ബിജെപി ഉപയോഗിച്ചത്. Read More …

താങ്കളെപ്പോലെ ഓടിളക്കി വന്ന് മന്ത്രിയായവനല്ല ഞാന്‍: മറുപടിയുമായി മണിയാശാന്‍

തിരുവനന്തപുരം: തന്നെ വീരപ്പനെന്ന് വിളിച്ച കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് ശക്തമായ മറുപടിയുമായി മന്ത്രി എം.എം.മണി രംഗത്തെത്തി. താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി ആയവനല്ല താനെന്ന് പറഞ്ഞ മണി ജനങ്ങളുടെ പിന്തുണയോടെ എം.എല്‍.എ ആയതിന് ശേഷമാണ് മന്ത്രിസഭയില്‍ അംഗമായതെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളോളം ഇടുക്കിയില്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടിയവനാണ് ഞാന്‍. ഇനിയും അങ്ങനെ തന്നെ ചെയ്യും. Read More …

കോണ്‍ഗ്രസിന്റെ ഫഌക്‌സുകള്‍ സി.പി.എം.മോഷ്ടിച്ചെന്ന്

തിരൂര്‍-കോണ്‍ഗ്രസുകാര്‍ തിരൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ സി.പി.എം. മോഷ്ടിച്ചെന്ന് ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കിയ പടയൊരുക്കത്തിന്റെ പ്രചരണാര്‍ത്ഥം തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ രാത്രിയില്‍ സി.പി.എമ്മുകാര്‍ മോഷ്ടിച്ച് പാര്‍ട്ടി ഏരിയാ സമ്മേളന ബോര്‍ഡുകളാക്കി മാറ്റിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സി.പി.എം നടപടി അപഹാസ്യമാണെന്ന് തിരൂര്‍ മണ്ഡലം യു.ഡി.വൈ.എഫ് നേതാക്കള്‍ Read More …

ജനവാസമേഖല ഒഴിവാക്കിയും സുരക്ഷ ഉറപ്പ് വരുത്താനും ഗെയില്‍ അധികാരികള്‍ തയ്യാറാവണം: അഡ്വ. യു.എ. ലത്തീഫ്

മലപ്പുറം: സൊസൈറ്റീസ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്‌സ് ഓഫ് അമേരിക്ക എന്ന സൊസൈറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുത്ത കമ്പനിയാണ് ഗെയില്‍. എന്നാല്‍ അതനുസരിച്ചുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ ഗെയില്‍ അധികൃതര്‍ പാലിക്കുന്നില്ല. നിയമലംഘനം നടത്തിയും കഷ്ടനഷ്ടങ്ങള്‍ക്ക് വിധേയരാകുന്നവരെ മര്‍ദ്ദിച്ചും തോന്നുംപടി ഗെയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുകയാണ് അധികൃതര്‍ ചെയ്യുന്നത്. നിയമത്തില്‍ Read More …

വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ മൂന്നംഗ സംഘം വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ വസ്തു ഇടനിലക്കാരന്‍ വാജിദിനെ ഗൂണ്ടാസംഘം വെടിവെക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന സി.സിടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബ്രഹ്മപുരിയിലെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മൂന്നു പേര്‍ വാജിദിനെ പുറത്തേക്ക് തള്ളിയിടുകയും താഴെ Read More …

നടി ദീപികയുടെ തലയ്ക്ക് വില പറഞ്ഞ ബിജെപി നേതാവ് രാജിവച്ചു

ഛണ്ഡിഗഡ്: പദ്മാവതി എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നടി ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സൂരജ് പാല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവച്ചു. ഹരിയാന ബിജെപിയുടെ മാധ്യമ വക്താവായിരുന്നു സൂരജ്. വിവാദ ആഹ്വാനത്തിന് പിന്നാലെ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ Read More …

ഇര്‍ഫാന്‍ ഇനി ഇന്ത്യന്‍ പൗരന്‍

ഇര്‍ഫാന്‍ മുഹമ്മദ് ഇനി പൂര്‍ണമായും ഇന്ത്യന്‍ പൗരനാണ്. ജനിച്ചത് അമേരിക്കയിലെ വെര്‍ജീനിയയിലാണെങ്കിലും നാട് അവന് ഒരിക്കലും അന്യമായിരുന്നില്ല. പഠിച്ചതും വളര്‍ന്നതുമൊക്കെ നാട്ടില്‍ തന്നെ. പക്ഷേ രേഖകളില്‍ അവന്‍ അമേരിക്കന്‍ പൗരനായിരുന്നു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഇര്‍ഫാന് പൗരത്വരേഖകള്‍ കൈമാറിയത്. മലപ്പുറം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അമിത് മീണ ഇര്‍ഫാന് സര്‍ട്ടിഫിക്കറ്റ് നല്‍കി.   Read More …