മാധ്യമഅഭിഭാഷക തര്‍ക്കം: പരിക്കേറ്റവരുടെ വിസ്താരം നാളെ മുതല്‍

കൊച്ചി:  2016 ജൂലൈ 20ന് കേരള ഹൈക്കോടതിയുടെ മുന്നില്‍വച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും പോലീസ് നടപടിയിലും പരിക്കേറ്റവരെ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന്‍ നാളെ മുതല്‍ തുടര്‍ച്ചയായി വിസ്തരിക്കും. ഇന്ന് നടന്ന സിറ്റിങ്ങില്‍ കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ആനന്ദിന്റെ വിസ്താരം പൂര്‍ത്തിയായി. കേസില്‍ കക്ഷി ചേര്‍ന്ന മറ്റൊരു അഭിഭാഷകനെയും Read More …

എ.കെ ആന്റണി ആശുപത്രിയില്‍

ദില്ലി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആന്റണിയെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റണി അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: ഇടതുമുന്നണി വിട്ടുപോയവര്‍ മടങ്ങി വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെഡിയു, ആര്‍എസ്പി എന്നിവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും, ആര്‍ക്കു മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.   എല്‍ഡിഎഫിലേയ്ക്ക് വരുന്ന കാര്യം ആദ്യം തീരുമാനിക്കേണ്ടത് ജെഡിയുവാണെന്നും, രാഷ്ട്രീയ തീരുമാനം ഉണ്ടായാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും, എംപി സ്ഥാനം രാജിവയ്ക്കാനുളള വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ സ്വാഗതം Read More …

ഷെഫിനോട് സംസാരിച്ചുവെന്നു ഹാദിയ

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ എത്തിയ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി സംസാരിച്ചതായി വെളിപ്പെടുത്തി.   താന്‍ ഷെഫിന്‍ ജഹാനുമായി സംസാരിച്ചു. എന്ന് കാണുവാന്‍ എത്തുമെന്നു അറിയില്ലെന്നു ഹാദിയ വ്യക്തമാക്കി. ഇന്ന് ക്ലാസില്‍ പോയ ഹാദിയയെ ക്ലാസ് കഴിഞ്ഞതിനു ശേഷം പോലീസ് സുരക്ഷയിലാണ് ഹോസ്റ്റില്‍ എത്തിച്ചത്.

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. കെട്ടിടങ്ങളുടെ ഉറപ്പും സുരക്ഷയും ഒരുക്കാനാണ് ക്രമവത്കരിക്കുന്നത്. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. 2017 ജൂലൈ 31നോ അതിനു മുമ്‌ബോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുരക്ഷ, ഉറപ്പ് Read More …

സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വസ്തു ഇടപാടുകാരനായ രാജീവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന് ജാമ്യം അനുവദിക്കരിതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. Read More …

അഖിലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി: ഷെഫീന്‍ ജഹാന് തിരിച്ചടി

ന്യൂഡല്‍ഹി: അഖില ഹാദിയഷഫീന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഇത് ഷെഫീന്‍ ജഹാന് തിരിച്ചടിയായി. സുരക്ഷയ്ക്കുള്ള പോലീസുകാര്‍ സിവില്‍ വേഷം ധരിച്ചെത്തിയാല്‍ മതിയെന്നുള്ള അഖില ഹാദിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. അഖില ഹാദിയ പങ്കെടുത്ത വാദത്തിന് ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച് അഞ്ച് Read More …

അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്കും സ്‌കൂളില്‍ പി ടി യില്‍ പങ്കെടുക്കാം

ജിദ്ദ: അടുത്തകാലത്തായി സൗദിയില്‍ പുരോഗമിക്കുന്ന സ്ത്രീശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി സൗദി സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും കായിക വ്യായാമം ചെയ്യാനും സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നേടാനും അവസരം. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും അവരില്‍ ആത്മവിശ്വാസവും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നതിനുമാണ് പദ്ധതി. എന്നാല്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള കായിക വിദ്യാഭ്യാസ പദ്ധതി എങ്ങനെ നടപ്പിലാക്കും, Read More …