കടല്‍ക്ഷോഭം; അറുപതിലേറെ വീടുകള്‍ തകര്‍ന്നു

കൊച്ചി: കേരളത്തില്‍ ആഞ്ഞടിച്ച ഓഖീ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ശക്തം. കൊച്ചി ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ അറുപതിലേറെ വീടുകളാണ് തകര്‍ന്നത്. പല ഭാഗത്തെയും കടല്‍ കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് സമീപവാസികളെ സംഭവസ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു. സമീപവാസികളെ അടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനുപോലും Read More …

ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം

കോഴിക്കോട് : ശക്തമായ ചുഴലിക്കാറ്റില്‍ ജില്ലയുടെ മലയോരങ്ങളില്‍ വന്‍ കൃഷിനാശം. വ്യാഴാഴ്ച പകല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ ബാലുശേരി, കാവിലുംപാറ എന്നിവിടങ്ങില്‍ ലക്ഷങ്ങളുടെ കൃഷിയാണ് നശിച്ചത്. പേരാമ്ബ്രയില്‍ വീട് തകര്‍ന്നു. കാവിലുംപാറ പഞ്ചായത്തിലെ മീമ്ബറ്റിമലയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍ നാശമുണ്ടായി. ലക്ഷങ്ങളുടെ കൃഷി നശിച്ചു. വ്യാഴാഴ്ച പകല്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മീമ്ബറ്റി മലയില്‍ 10,000 നേന്ത്രവാഴയാണ് കാറ്റില്‍ Read More …

സ്ഥലം എസ്‌ഐ ആദിവാസികളെ ഭീക്ഷണിപ്പെടുത്തി

മലപ്പുറം: സ്ഥലം എസ്.ഐ ആദിവാസികളെ ഭീക്ഷണിപ്പെടുത്തിയതായി പരാതി. കുടില്‍ വിട്ടു പോയില്ലെങ്കില്‍ പൊളിച്ചു മാറ്റുമെന്നും മുത്തങ്ങ സംഭവം ആവര്‍ത്തിക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ആദിവാസി കുടുംബം പരാതിപ്പെട്ടു. പാട്ടക്കരിമ്ബ് ആദിവാസികോളനിയിലെ മൂപ്പന്‍ ഗോപാലന്റെ കുടുബത്തെയാണ് പൂക്കോട്ടുംപാടം എസ്.ഐ എസ്റ്റേറ്റ് മാനേജര്‍ അനീഷിനോടൊപ്പമെത്തി ഭീക്ഷണിപ്പെടുത്തിയതായി പരാതി നല്‍കിയിട്ടുള്ളത്. പാട്ടക്കരിമ്ബ് പുഞ്ചയിലുള്ള റീഗല്‍ എസ്റ്റേറ്റിന് സമീപമുള്ള ആദിവാസികളുടെ വന ദുര്‍ഗാ Read More …

രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു; കടലിലുള്ള കൂടുതല്‍പേരെ കണ്ടെത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: കാറ്റിലും മഴക്കെടുതിയിലും അകപ്പെട്ടവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലില്‍ അകപ്പെട്ട കൂടുതല്‍പേരെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകള്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ അകപ്പെട്ടിട്ടുള്ളതെന്ന് ഇപ്പോഴും വ്യക്തതയില്ല.ഇന്നലെ ഉച്ചക്ക് 12 നാണ് മുന്നറിയിപ്പ് കിട്ടിയത് , തുടര്‍ന്നു എല്ലാ നടപടികളും സ്വീകരിച്ചു . 33 വള്ളങ്ങളെ രക്ഷാകപ്പലുകള്‍ കണ്ടെത്തി. എന്നാല്‍ Read More …

ഒബാമ ഇന്ന് ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് ഡല്‍ഹിയിലെത്തും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെത്തുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ ഇരുനേതാക്കളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനിന്നിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷം 3:45 ന് ഇന്ത്യയിലെ 280 ഓളം യുവനേതാക്കളുമായി ഒബാമ സംസാരിക്കും. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് Read More …

കടലില്‍ 71 പേരെ കാണാതായെന്ന് സ്ഥിരീകരണം, ഒരാള്‍കൂടി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. എന്നാല്‍ 71 പേരെ കാണാതായെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതായി Read More …

ദിലീപ് ഇന്ന് നാട്ടിലേക്ക്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേ സമയം യു എ ഇ കരാമയില്‍ തുടങ്ങിയ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് Read More …

അമ്മയെ മുസ്ലീമാക്കാന്‍ ഹാദിയ ശ്രമിച്ചു, വെളിപ്പെടുത്തലുമായി അശോകനും ഭാര്യയും

കോട്ടയം: ഹാദിയയെ സേലത്തെ കോളേജിലേക്ക് സുപ്രീം കോടതി അയച്ചതോടെ കോട്ടയത്തെ വീട്ടില്‍ അശോകനും പൊന്നമ്മയും വീണ്ടും തനിച്ചായിരിക്കുന്നു. സേലത്തെ കോളേജില്‍ കനത്ത പോലീസ് സുരക്ഷയുടെ തടവിലാണ് ഹാദിയ. ടിവി പുരത്തെ അശോകന്റെ മൂന്ന് മുറി വീടിനുമുണ്ട് രണ്ട് പോലീസുകാരുടെ സുരക്ഷ. അശോകനും ഹാദിയയ്ക്കും ഇടയില്‍ മാത്രമുള്ള, തികച്ചും വ്യക്തിപരമായ പ്രശ്‌നമാണ് പിന്നീട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന Read More …