സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവായതില്‍ ഗൂഢാലോചന ബെന്നി ബെഹനാന്‍

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷ് കുമാര്‍ എംഎല്‍എയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. കമ്മീഷന്‍ Read More …

തിരുവല്ല സ്വകാര്യ ഫാര്‍മസി കോളജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം

പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിലെ സ്വകാര്യ ഫാര്‍മസി കോളജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം. ഒരാള്‍ കൈഞരമ്ബു മുറിക്കുകയും മറ്റു രണ്ടുപേര്‍ അഞ്ചുനില കെട്ടിടത്തിനു മുകളില്‍ കയറി നില്‍ക്കുകയുമാണ്. ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ഥിയാണ് രാവിലെ കൈഞരമ്ബു മുറിച്ച് ആത്മഹത്യയ്ക്ക് Read More …

ഒരാളുടെ ബ്ലക്ക്‌മെയിലിങ്ങിന് വഴങ്ങിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഒരുപാടു പേര്‍ തന്നെ ‘ബ്ലക്ക് മെയ്ല്‍’ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്കു വഴങ്ങേണ്ടി വന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതാരാണെന്നു മാധ്യമ പ്രവര്‍ത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്‌ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങള്‍ അബദ്ധമായോ Read More …

ബര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ

ബര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ബെര്‍ലിനിലെ ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയില്‍ നഴ്‌സായിരുന്ന നെയ്ല്‍സ് ഹൊഗെല്‍ എന്ന നാല്‍പ്പത്തിയൊന്നുകാരിയായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ മരണകാരണമാകാവുന്ന മരുന്നുകള്‍ കുത്തിവെച്ചായിരുന്നു നെയ്ല്‍സ് കൃത്യം നിര്‍വ്വഹിച്ചിരുന്നത്. 1999  2005 വര്‍ഷങ്ങളിലാണ് നെയ്ല്‍സ് നഴ്‌സായി ഇവിടെ ജോലി Read More …

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു കമ്മീഷനെ വെക്കണം: മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു കമ്മീഷനെ വെക്കണമെന്ന് കെ.മുരളീധരന്‍. അധിക ചിലവുണ്ടായത് കമ്മീഷനെ തീറ്റിപ്പോറ്റാന്‍ വേണ്ടിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സി.പി.എം അനുകൂല സംഘടനയുടെ സഹായം കമ്മീഷന്‍ സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. എങ്ങനെയാണ് ഒരു കത്ത് മാത്രം കമ്മീഷന് നഷ് ടപ്പെട്ടതെന്നും മുരളീധരന്‍ ചോദിച്ചു

ഇപി ജയരാജന് കിട്ടാത്ത നീതി എന്തിനാണ് ചാണ്ടിയ്ക്ക് നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ രാജിയില്‍ കുറഞ്ഞതൊന്നും രാഷ്ട്രീയ കേരളത്തിന് ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റങ്ങള്‍ നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും നാള്‍ സിപിഐഎം സംരക്ഷിക്കുകയായിരുന്നുവെന്നും Read More …

സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ്സ് നേതാക്കളും പോകില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് തെളിവില്ലാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥനും തനിക്കെതിരെ കമ്മീഷന് മൊഴി നല്‍കിയിട്ടില്ലെന്നും, ഈ സര്‍ക്കാരിന്റെ കാലത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷനു മുമ്ബില്‍ ഹാജരായതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ്സ് നേതാക്കളും പോകില്ലെന്നും, മുപ്പത്തിമൂന്ന് കേസുകളില്‍ Read More …

ലേക്ക്പാലസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഹാജരാവാത്തത് കാരണം ഹര്‍ജി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ Read More …