റോഡിനു വേണ്ടി പൊതുമരാമത്ത് മന്ത്രി വീട് ഉപേക്ഷിച്ചു: ഇനി പുതിയ വീട്ടില്‍

ആലപ്പുഴ: നീണ്ട 35 വര്‍ഷങ്ങള്‍ ജി സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലും നിര്‍ണായകമായിരുന്നു. ആ നിര്‍ണായക നിമിഷങ്ങള്‍ക്കെല്ലാം സാക്ഷിയുമായിരുന്നു ഈ വീടും. ഒടുവില്‍ നാടിനുവേണ്ടി, നാട്ടിലൊരു വീതിയുള്ള റോഡിനുവേണ്ടി മന്ത്രി സ്വന്തം വീടൊഴിഞ്ഞു കൊടുത്തു. പുന്നപ്ര തൂക്കുകുളത്തെ വീടാണ് ദേശീയ പാത വീതി കൂട്ടി നാലുവരിയാക്കാനായി മന്ത്രി വിട്ടുകൊടുത്തത്.നിലവില്‍ 30 മീറ്ററാണ് ദേശീയ പാതയുടെ Read More …

ഗെയില്‍ സമരത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല നാളെ മുക്കത്ത്

തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ മുക്കത്ത്. സമരത്തിനിടയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെയും ചെന്നിത്തല സന്ദര്‍ശിക്കും. എന്നാല്‍ നാളെ നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യുഡിഎഫ് അറിയിച്ചു.

കമല്‍ഹാസനെ വെടിവച്ച് കൊല്ലണമെന്ന് പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ അറസ്റ്റ് ചെയ്യണം: വി.എം.സുധീരന്‍

തിരുവനന്തപുരം: ഹിന്ദുമഹാസഭ നേതാവിന്റെ ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ നടന്‍ കമല്‍ഹാസന് അഭിവാദ്യവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കമല്‍ഹാസനെ വെടിവച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ അറസ്റ്റ് ചെയ്യണം.       ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തിയേ മതിയാകു. ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്‍മാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്‌ബോള്‍ നീതി നടപ്പാകുമോയെന്ന് Read More …

വികസനം മറന്ന് കോണ്‍ഗ്രസ് വളര്‍ത്തുന്നത് മതസ്പര്‍ധ ; അരുണ്‍ ജെയ്റ്റ്‌ലി

അഹമദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ ഗാന്ധിക്ക് ജിഎസ്ടിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അതിനാലാണ് ജിഎസ്ടിയെ കളിയാകുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. വികസനം മറന്ന് മതസ്പര്‍ധയാണ് കോണ്‍ഗ്രസ് വളര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നരേന്ദ്ര മോദി എന്ന വ്യക്തിയെ മാത്രമാണ് ലക്ഷ്യം Read More …

ഗെയില്‍ സമരം: സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കില്ലെന്ന് എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ പരിഹാരത്തിന് വേണ്ടിയുള്ള സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവമ്ബാടി എം.എല്‍.എ ജോര്‍ജ് എം തോമസ്. വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ല. പട്ടിക കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിക്കുകയെന്നും എം.എല്‍.എ പറഞ്ഞു. ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി Read More …

യുപിയില്‍ വിദേശിക്കെതിരെ വീണ്ടും ആക്രമണം ; ജര്‍മ്മന്‍ സ്വദേശിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

ലഖ്‌നൗ: ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ യുവതിയും യുവാവും ആക്രമിക്കപ്പെട്ടതിന് പിന്നാലെ വീണ്ടും രാജ്യത്ത് വിദേശിക്കെതിരെ ആക്രമണം.ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീകിനെയാണ് യുപിയിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ റെയില്‍വെ ജീവനക്കാരനായ അമാന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ തന്റെ മുഖത്തടിച്ചതിനാലാണ് Read More …

ലാവ്‌ലിന്‍ കേസ്: സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. നവംബര്‍ 20ന് മുമ്പ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വാര്‍ത്തകള്‍. മറ്റ് പ്രതികളെ കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തില്‍ പിണറായിക്കെതിരെയും കുറ്റം നിലനില്‍ക്കുമെന്നാണ് സി.ബി.ഐ വാദം. ലാവ്‌ലിന്‍ കേസ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ Read More …

അമേരിക്കയ്ക്ക് ജയം മാത്രമാണ് ശീലം , ഏകാധിപതികള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ടോക്കിയോ: ഏഷ്യാ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ മുന്നറിയിപ്പുമായി രംഗത്ത്. ഏകാധിപതികളാരും അമേരിക്കയെ ചെറുതായി കാണേണ്ടതില്ലെന്നും, യുഎസിന് എന്നും വിജയം മാത്രമാണ് ശീലമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ടോക്കിയോയ്ക്കു സമീപമുള്ള യൊകോട്ട എയര്‍ ബേസില്‍ വന്നിറങ്ങിയതിനു പിന്നാലെയായിരുന്നു ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ഉന്നമിട്ടുള്ള ട്രംപിന്റെ Read More …