കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി!

ആലപ്പുഴ: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ മുന്‍ മാനേജറെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. സഹകരണ ബാങ്ക് തഴക്കര ശാഖയിലെ മുന്‍ മാനേജര്‍ ജ്യോതി മധുവിനെയാണ് തിരുവല്ല ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പാണ് ബാങ്കിന്റെ തഴക്കര ശാഖയില്‍ Read More …

സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മരണം : മരണത്തിനു പിന്നിലെ കാരണം കണ്ടെത്തി

ചാത്തന്നൂര്‍: സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്ബാടിവീട്ടില്‍ കാവ്യലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ടാണ് ഒളിവിലായിരുന്ന യുവാവ് പിടിയിലായത്. മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപ്(24) നെയാണ് പോലീസ് പിടികൂടിയത്. 12ാം ക്ലാസ് മുതല്‍ ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു പരവൂര്‍ പോലീസ് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് Read More …

അഴിമതി; രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍, സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. അഴിമതിയെ തുടര്‍ന്ന് സൗദി രാജകുമാരന്‍മാരേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി വേണ്ടിവരുന്നത്. അഴിമതി വിരുദ്ധ കമ്മിറ്റിയാണ് 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരേയും അറസ്റ്റ് ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ Read More …

തന്നെ ബലാല്‍സംഗം ചെയ്തവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടി

പട്‌ന: ഭോപ്പാല്‍ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പീഡനത്തിരയായ പെണ്‍കുട്ടി. അത്തരം ആളുകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല.     ഇനിയാരോടും ഇവര്‍ ഇത്തരത്തില്‍ പെരുമാറരുത്. അതിന് തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കണം. തെരുവില്‍ പരസ്യമായി അവരെ തൂക്കിലേറ്റണമെന്നും പീഡനത്തിനരയായ പെണ്‍കുട്ടി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തിന് ശേഷം പരാതി നല്‍കുന്നതിനായി മൂന്നോളം Read More …

വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രംണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃശ്ശൂരില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗെയില്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദാഹത്തിന്റെ പരാമര്‍ശം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ Read More …

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയിയുടെതാണ് ഉത്തരവ്. തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്.   നേരത്തെ കോടതിയില്‍ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഈ ആരോപണം കോടതിയുടെ പരിഗണിനയിലാണെന്ന് വാദിച്ചെങ്കിലും അത് തള്ളിയാണ് കോടതിയുടെ നിലപാട്. Read More …

തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. എങ്ങനെയെങ്കിലും മന്ത്രിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അവസാന ശ്രമവും പാഴായിരിക്കുകയാണ്. സര്‍ക്കാരിന്റെ വാദങ്ങള്‍ വിജിലന്‍സ് കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അഴിമതിക്കെതിരെയും ഭൂമാഫിയയ്‌ക്കെതിരെയും ഘോരഘോരം പ്രസംഗിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പ്രകടന Read More …

വാഷിംഗ്ടണില്‍ സിഖ് ബാലനു നേരെ ആക്രമണം ; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: വാഷിംഗ്ടണില്‍ സിഖ് ബാലനു നേരെയുണ്ടായ ആക്രമണത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. വാഷിംഗ്ടണിലെ ഇന്ത്യ എംബസിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കെന്റിഡ്ജ് ഹൈസ്‌കൂളില്‍ 14കാരനായ സിഖ് ബാലനെയാണ് സഹപാഠികള്‍ ആക്രമിച്ചതായി മാധ്യമ വാര്‍ത്തകള്‍ വന്നത്. കുട്ടിയെ പിന്തുടര്‍ന്ന സഹപാഠികള്‍ മൈതാനത്തിട്ട് ഇടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും കുട്ടിയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് Read More …