വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു: തൊഴിലാളി നാരിഴയ്ക്ക് രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലുങ്കാനയില്‍ പാര്‍പ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ  വാതില്‍ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതില്‍ വന്നുപതിച്ചത്. ടെറസില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാള്‍ സംഭവത്തിന് തൊട്ടുമുമ്പ്് താഴെ നിലയിലേക്ക് പോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെലുങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. Read More …

പടയൊരുക്കത്തില്‍ കളങ്കിതര്‍ക്ക് സ്ഥാനമില്ലെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദിയില്‍ ആരൊക്കെ കയറണം, ആരൊക്കെ ഹാരാര്‍പ്പണം നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ തന്നെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സ്വര്‍ണ്ണക്കടത്തുകാരെ അറിയാമെന്ന് Read More …

ചാലക്കുടി രാജീവ് വധം: ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവ് കൊലഌപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകവുമായി ബന്ധമില്‌ളെന്നും കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതിനു താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്‌ളെന്നുമുള്ള ഉദയഭാനുവിന്റെ വാദം കോടതി നിരാകരിച്ചു. നിയമം എലഌവര്‍ക്കും ഒരുപോലെയാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം Read More …

നടിയെ ആക്രമിച്ച കേസ്: മുഖ്യ സാക്ഷി മൊഴി മാറ്റി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷി കോടതിയില്‍ മൊഴിമാറ്റി. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. സുനില്‍ കുമാര്‍ ലക്ഷ്യയില്‍ എത്തിയത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയത്.   ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്ബാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, മൊഴി മാറ്റത്തെ Read More …

തിരു.മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടലുകളില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലുകളില്‍ തീപിടുത്തം. ഒരു ഹോട്ടലിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തം മറ്റ് മൂന്ന് കടകളിലേക്ക് കൂടി പടരുകയായിരുന്നു.     ചാക്കയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇടതുസര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങി: കെ സുരേന്ദ്രന്‍

ആലപ്പുഴ: ഇടതു സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും മതതീവ്രവാദികള്‍ക്കും കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ സഹായിക്കുകയാണെന്നും ഇരുവരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ തോമസ് Read More …

ആളുകളെ നോക്കിയല്ല ഫോട്ടോ എടുക്കാന്‍ തയാറാകുന്നത് കെ.ടി ജലീല്‍

കോഴിക്കോട്: എം.എല്‍.എമാര്‍ക്ക് സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ശക്തമായ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. വിഷയത്തില്‍ സി.പി.എമ്മിനെ പഴിക്കേണ്ടെന്ന് കെ.ടി ജലീല്‍ പറഞ്ഞു. അവരൊക്കെ പഴയ മുസ് ലിം ലീഗുകാര്‍ തന്നെയാണെന്നും ജലീല്‍ വ്യക്തമാക്കി.     ആരാണ്, എന്താണ് എന്ന് നോക്കിയല്ല ഫോട്ടോ എടുക്കുന്നത്. ഗള്‍ഫില്‍ പോകുമ്‌ബോള്‍ നിരവധി ആളുകള്‍ ഫോട്ടോ എടുക്കാറുണ്ട്. Read More …

ബെന്‍സ് കാര്‍ വിവാദത്തില്‍ അമലാപോള്‍ കുടുങ്ങിയേക്കും; താരത്തിന് നോട്ടീസ് നല്‍കി

ആഢംബര കാര്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ തെന്നിന്ത്യന്‍ നടി അമലാ പോളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം രേഖകളുമായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് കഌസ് Read More …