മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നു

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ഒക്ടോബര്‍ 9, 10 തീയതികളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് അവലോകനത്തിന്റെ പ്രധാന ലക്ഷ്യം. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന Read More …

രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോള്‍ പമ്പുകള്‍

ന്യൂഡല്‍ഹി : രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോള്‍ പമ്പുകള്‍. ദിവസേന പരിഷ്‌കരിക്കുന്ന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് പമ്പുകള്‍ അടച്ചിടുമെന്നും 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; പ്രതിപ്പട്ടികയില്‍ നിന്ന് ബംഗളുരു കോടതി ഒഴിവാക്കി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി പൊരിച്ചവര്‍ക്ക് വലിയ ആയുധമായിരുന്നു ബെംഗളുരു കോടതി ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ്. കോടതി നടപടി ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭം തന്നെ അരങ്ങേറി. ഉമ്മന്‍ ചാണ്ടിയെ കുറ്റവാളിയായി പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധങ്ങളിലൂടെ ചെയ്ത ‘പാപത്തില്‍’നിന്നും ബെംഗളുരു സിറ്റി സിവില്‍ കോടതി Read More …

എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കയ്യിട്ട് വാരാനുള്ള തീരുമാനം ഉപേക്ഷിക്കണം:രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് ജില്ലാ കളക്ടറേറ്റിലെ കൈകാര്യച്ചെലവുകള്‍ക്ക് എന്ന പേരില്‍ 1.25 ലക്ഷം രൂപ കയ്യിട്ടുവാരാനുള്ള തീരുമാനം പുന:പ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.     നിയോജക മണ്ഡലത്തിലെ ആസ്തി വികസനഫണ്ടിന്റെ നടത്തിപ്പിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ഭരണച്ചെലവുകള്‍ക്കും അടിസ്ഥാനസൗകര്യ Read More …

സ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.ചാണ്ടി കൈയ്യേറിയ കായല്‍ ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സര്‍വേ നടത്തണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൈനകരി പഞ്ചായത്തംഗം ബികെ വിനോദാണ് ഹര്‍ജിക്കാരന്‍. തോമസ് ചാണ്ടി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം കായല്‍ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജയില്‍ ഉന്നയിക്കുന്നുണ്ട്.മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണം Read More …

ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ ബിജെപി കേരളം പിടിക്കുമെന്നും അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: താന്‍ വട്ടനാണെന്ന് കേരളത്തിലെ ജനങ്ങള്‍ പറയുന്നുവെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ത്യയിലെ 60% ആളുകള്‍ക്ക് കക്കൂസില്ല. ഈ സാഹചര്യം മലയാളികള്‍ക്ക് മനസിലാകില്ല. ഇതുകൊണ്ടാണ് മലയാളികള്‍ താന്‍ വട്ടനാണെന്ന് പറയുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്നുവിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കണ്ണന്താനം പരിഹസിച്ചു. പല്ലുകൊഴിഞ്ഞ സിംഹം എന്ന് അമിത് ഷായെ Read More …

ജനരക്ഷായാത്രയിലെ കൊലവിളി മുദ്രാവാക്യം; കേസ് എടുക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍ ജനരക്ഷായാത്രയില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി നേതാവ് വി മുരളീധരന്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചിരിക്കുകയാണ്. നേതാക്കളുടെ പ്രോല്‍സാഹനത്തോടെയാണ് ജനരക്ഷയാത്രയില്‍ കൊലവിളി നടത്തിയതെന്ന് ഇത് Read More …

കോണ്‍ഗ്രസുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് തൊട്ടുകൂടാത്തവരാണെന്ന ധാരണ ഇല്ലെന്നും രാജ്യത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ സിപിഎം എതിര്‍ത്തതിന് പിന്നാലെയാണ് കാനം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കന്നത്. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു. Read More …