ബുള്ളറ്റ് ട്രെയിന്‍ ബി.ജെ.പിയുടെ ഗിമ്മിക്ക് മാത്രം, വിമര്‍ശനവുമായി ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി ഇന്ന് നിര്‍വഹിക്കാനിരിക്കെ വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന. ഗുജറാത്ത് ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെന്നും രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലാഴ്മ പരിഹരിക്കാന്‍ പുതിയ പദ്ധതി കൊണ്ട് സാധിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. നേരത്തെയും Read More …

ജി.എസ്.ടിയുടെ മറവില്‍ തിയറ്ററുകളില്‍ വന്‍ കൊള്ള

തൃശ്ശൂര്‍: ജി.എസ്.ടി. നടപ്പാക്കിയതോടെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടി. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ് ആനുപാതികമായ കുറവുണ്ടായത്.കൈരളി, ശ്രീ, നിള, ചിത്രാഞ്ജലി തുടങ്ങിയ തിയേറ്ററുകളില്‍ മുന്തിയ ടിക്കറ്റിന് അഞ്ച് രൂപയും താഴ്ന്ന ടിക്കറ്റിന് മൂന്ന് രൂപയും കുറച്ചു. എന്നാല്‍, സ്വകാര്യ തിയേറ്ററുകളില്‍ നിരക്ക് വര്‍ധിച്ചു. Read More …

ബ്രിട്ടന്‍ ദാവൂദ് ഇബ്രാഹിമന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

ലണ്ടന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ നേരത്തേ സാമ്ബത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ള 5 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണ് ബ്രിട്ടിഷ് അധികൃതര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ വാര്‍വിക്ഷറില്‍ ഒരു ഹോട്ടലും ബര്‍മിങ്ങാമിനടുത്ത് മിഡ്‌ലന്‍ഡ്‌സില്‍ വസതികളുമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതുകൂടാകെ Read More …

യമുനയില്‍ ബോട്ട് മറിഞ്ഞ് പേര്‍ മരിച്ചു; മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്. 60 സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിന്റെ സമീപ സംസ്ഥാനമായ ബീഹാറില്‍ ഗംഗ നദിയില്‍ ആറു പേര്‍ മുങ്ങിമരിച്ചിരുന്നു. Read More …

പോലിസ് പിടികൂടിയ വാഹനങ്ങള്‍ ഇനി വീട്ടില്‍ തന്നെ സൂക്ഷിക്കാം! ഷാര്‍ജയിലാണ് സംഭവം

ഷാര്‍ജ: ഫൈന്‍ അടക്കാതിരിക്കുക, കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുക, വാഹനാപകടങ്ങളുണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഷാര്‍ജ പോലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ അവര്‍ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവില്ല. പകരം ഉമടയുടെ കസ്റ്റഡിയില്‍ വീട്ടിലോ മറ്റേതെങ്കിലും പാര്‍ക്കിംഗ് സ്ഥലത്തോ സൂക്ഷിക്കാം. എന്തൊരു നല്ല പോലിസ് എന്നു വിചാരിക്കാന്‍ വരട്ടെ, നിര്‍ത്തിയിട്ട സ്ഥലത്ത് നിന്ന് കേസ് തീരുന്നതു വരെ വാഹനം ഉപയോഗിക്കാന്‍ Read More …

വിമുക്ത ഭടനും ഭാര്യയും കൊല്ലപ്പെട്ടതിനു പിന്നില്‍ മരുമകളും കാമുകനുമെന്ന് സൂചന,പൊളിഞ്ഞത് ബലത്സംഗശ്രമത്തിനിടെ കൊലപാതകമെന്ന് വരുത്താനുളള പദ്ധതി

തോലന്നൂരില്‍ വിമുക്ത ഭടനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ ഷീജക്കെതിരെ ബലാത്സംഗശ്രമം നടന്നെന്ന് വരുത്താന്‍ പദ്ധതിയിട്ടതായി സൂചന.ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെ അമ്മായിയമ്മയേയും അമ്മായി അച്ഛനേയും കൊന്നുവെന്ന് വരുത്താനായിരുന്നു പദ്ധതി.പൊലീസ് പിടിയിലായ സദാനന്ദന്‍(53) ഇക്കാര്യം പൊലീസിനോട് പറഞ്ഞു. പുളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍,ഭാര്യ പ്രേമകുമാരി എന്നിവരാണ് മരിച്ചത്.ഒപ്പം താമസിച്ചിരുന്ന മരുമകള്‍ ഷീജ(35)യെ കൈയും വായും കെട്ടിയ നിലയിലാണ് Read More …

യെമനില്‍ രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാന്‍ ഭരണകൂടത്തോട് മാര്‍പ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചു

ടോം ഉഴുന്നാലില്‍ അച്ചനെ മോചിപ്പിച്ചതാരാണ് ? ചില സത്യങ്ങള്‍ പറഞ്ഞേ പറ്റൂ എന്ന ആമുഖത്തോടയാണ് മാതൃഭൂമി ന്യൂസ് ഗള്‍ഫ് ലേഖകനായ ഐപ് വള്ളിക്കാടന്റെ ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്. വൈദികന്റെ മോചനത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് ഒരു പങ്കും ഇല്ലെന്ന് സമര്‍ത്ഥിക്കുകയാണ് അദ്ദേഹം. യെമനിലെ യുദ്ധഭൂമിയില്‍ പോയിട്ടുള്ള തനിക്ക് ഇക്കാര്യങ്ങള്‍ ഉറപ്പാണെന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി Read More …

കേരളത്തിന്റെ ഭാവി തുലാസില്‍

കൊച്ചി: വിഴിഞ്ഞം കരാറില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്ന് ബോധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.     കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാകുമെന്ന് സര്‍ക്കാര്‍ തന്ന വ്യക്തമാക്കണമെന്നും ഹൈക്കോടതി. ഏകപക്ഷീയമായിട്ടാണ് കരാര്‍ ഒപ്പിട്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് 25ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും   വിഴിഞ്ഞം കരാര്‍ സംസ്ഥാന Read More …