കുമ്മനം നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്:ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും. വടകരയിലും കൊയിലാണ്ടിയിലുമാണ് ആദ്യ സ്വീകരണം. യാത്രയില്‍ കേന്ദ്ര പെട്രോളിയംനൈപുണ്യവികസന മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് പങ്കെടുക്കും.വൈകീട്ട് അഞ്ചുമണിയ്ക്ക് മുതലക്കുളം മൈതാനിയില്‍ പൊതുസമ്മേളനത്തോടെ ഇന്നത്തെ യാത്ര സമാപിക്കും. ഞായറാഴ്ച രാവിലെ ജനരക്ഷായാത്ര മലപ്പുറം ജില്ലയിലേക്ക് കടക്കും. Read More …

യു.പിയില്‍ ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിന്‍മുനയില്‍ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫര്‍നഗറിന് സമീപത്തെ ബസേര ഗ്രാമത്തില്‍ പോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ കാറിലെത്തിയ അക്രമികള്‍ ബൈക്കിനെ തള്ളിയിട്ട Read More …

സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ല: എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ലെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യ ബന്ധമാണുള്ളതെന്നും സി.പി.എം അമിത ഷായെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.   വേങ്ങര തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലായിരിക്കില്ല, മറിച്ച് ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16ന് പാര്‍ട്ടി നടത്താനിരിക്കുന്ന ഹര്‍ത്താലിനെ വ്യക്തിപരമായി Read More …

സൗദിയില്‍ തൊഴില്‍ വിസ കാലാവധി വെട്ടിക്കുറച്ചു

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ കാലാവധി വെട്ടിക്കുറച്ചു. രണ്ടു വര്‍ഷമുണ്ടായിരുന്നത് ഒരു വര്‍ഷമാക്കി ചുരുക്കി. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമേ ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ. വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധിയാണ് ഒരു Read More …

ഉപതെരഞ്ഞെടുപ്പിന് ആവേശമായി മുഖ്യമന്ത്രി പിണറായി ഇന്ന് വേങ്ങരയില്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് ആവേശമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വേങ്ങരയില്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി നേതാക്കളുടെ വന്‍നിരയും ഇന്ന് വേങ്ങരയിലുണ്ടാവും. പാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള മത്സരമല്ല വേങ്ങരയിലേത്. ഇതിനകം രാഷ്ട്രീയ പോരാട്ടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘ് പരിവാര്‍ ഫാസിസ്റ്റ് ഭീഷണി സജീവ ചര്‍ച്ചയായ പ്രചാരണച്ചൂടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെത്തുന്നത് Read More …

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

മാനന്തവാടി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്.     അന്താരാഷട്ര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഒല ക്യാബില്‍ പ്രസവം: അമ്മയ്ക്കും കുഞ്ഞിനും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര

പൂനെ: ഒല ക്യാബില്‍ പ്രസവം. പൂനെ സ്വദേശിനിയായ ഈശ്വരി സിങാണ് ഒല ക്യാബില്‍ പ്രസവിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് ഈശ്വരി ആശുപത്രിയില്‍ പോകാന്‍ ഒല ക്യാബ് വിളിച്ചത്. എന്നാല്‍, ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ ഈശ്വരി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് സൗജന്യ യാത്രയാണ് ഒല ക്യാബ് സമ്മാനമായി നല്‍കിയിരിക്കുന്നത്. കുഞ്ഞിന് Read More …

സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവെച്ചു

ബ്രസീലിയ: ബ്രസീലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകള്‍ക്ക് പൊളളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്ന Read More …