ഭീകരവാദത്തിനെതിരെ താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പാക്കിസ്ഥാനിലേക്ക്

വാഷിങ്ടന്‍: ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റമില്ലാത്ത തുടരുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തന്റെ സന്ദേശവുമായി പാകിസ്താനിലേക്ക് ട്രംപ് അയക്കും. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈമാസം അവസാനം പാകിസ്താനിലെത്തും. ടില്ലേഴ്‌സണിന് പിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്താന്‍ സന്ദര്‍ശിക്കും. ഭീകര Read More …

മിഷേലിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹര്‍ജി നല്‍കി

കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എറണാകുളം മുളക്കുളം നോര്‍ത്ത് സ്വദേശി ഷാജി വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2015 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്ന് മൃതദേഹം ലഭിച്ചു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു Read More …

വയനാട്ടില്‍ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഒമ്പത് കോടിയുടെ പദ്ധതിയെന്ന് സര്‍ക്കാര്‍

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ അതിക്രമങ്ങളില്‍ നിന്ന് ജില്ലിയിലെ ജനങ്ങള്‍ക്ക് പ്രതിരോധം നല്‍കാന്‍ ഒമ്ബത് കോടി രൂപ ചെലവഴിക്കുമെന്ന് വനംവന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ പുതുതായി നിര്‍മിച്ച പേരിയ റെയിഞ്ചിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മെറ്ററി യുടെയും ബേഗൂര്‍ റെയിഞ്ചിലെ തിരുനെല്ലി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും തലപ്പുഴ Read More …

വേങ്ങരയില്‍ മാണിയെത്തില്ല: പകരം ഉണ്ണിയാടന്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമാകാന്‍ കേരളാ കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി എത്തില്ല. മാണിക്ക് പകരം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് തോമസ് ഉണ്ണിയാടന്‍ വേങ്ങരയില്‍ എത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രചരണത്തിന് മാണിയേയും പാര്‍ട്ടി നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ മാണി പ്രചാരണ പരിപാടികള്‍ക്ക് എത്താത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വേങ്ങരയില്‍ Read More …

പഞ്ച്കുള കലാപം ; ഹണീപ്രീത് 1.25 കോടി വിതരണം ചെയ്‌തെന്ന് പൊലീസ്

ചണ്ഡീഗഢ്: ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധി വന്ന ദിവസം മുതല്‍ പഞ്ച്കുളയില്‍ നടന്ന കലാപങ്ങള്‍ക്ക് 1.25 കോടി രൂപ നല്‍കിയത് ഹണിപ്രീത് എന്ന് ഹരിയാണ പൊലീസ്. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേസില്‍ വിധി പറയുന്നതിന് ദിവസങ്ങള്‍ മുമ്ബാണ് ഹണിപ്രീത് പണം കൈമാറിയത്. ഡേരയുടെ പഞ്ച്കുള Read More …

അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്; മരണം 22 കവിഞ്ഞു

മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച് നേറ്റ് കൊടുങ്കാറ്റ്. 22 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്നുണ്ടായ മഴയും വെള്ളപ്പൊക്കത്തിലും പെട്ടാണ് മരണം. കോസ്റ്റോറിക്ക, നിക്കരാഗ്വെ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് ദുരന്തം വിതച്ചത്. നിരവധി വീടുകളും പ്രധാന പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. പ്രധാന റോഡുകളിലെല്ലാം ഗതാഗതം പൂര്‍ണമായും തകര്‍ന്നു. കോസ്റ്റോറിക്കയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. നിരവധി Read More …

പ്രധാനമന്ത്രിയെ വിവാഹം കഴിക്കണം: ഒരു മാസത്തോളമായി യുവതി സമരത്തില്‍

ദില്ലി: രാജ്യം വിവിധങ്ങളായ സമരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ജന്തര്‍മന്ദറില്‍ നിന്നും വ്യത്യസ്ഥമായ സമരത്തിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പത് വയസുകാരി നടത്തുന്ന വ്യത്യസ്ഥമായ സമരത്തിന്റെ കഥ. ആവശ്യം മറ്റൊന്നുമല്ല സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്നാണ്. ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി കഴിഞ്ഞ സെപ്റ്റംബര്‍ എട്ട് മുതലാണ് ജന്ദര്‍ മന്ദറിലെ സമരപന്തലില്‍ മോദിയെ Read More …

വി എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്.പാര്‍ട്ടി പുഃനപ്രവേശന വിഷയത്തില്‍ വി എസ് ഇടപ്പെട്ടില്ല. താന്‍ ആവശ്യപ്പെടാതെ തന്നെ ഈ വിഷയത്തില്‍ ഇടപെടേണ്ട ആളായിരുന്നു വി എസ് എന്നും സുരേഷ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിഷയത്തില്‍ അപ്പീല്‍ നല്‍കിയത് വി എസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും Read More …