ദില്ലിയില്‍ വലവിരിച്ച് പോലീസ്: ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്, പിടിയിലായാല്‍ രക്ഷയില്ല!
ദില്ലി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹണിപ്രീത് ദില്ലിയിലെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ദില്ലിയില്‍ വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് അഭിഭാഷകനെ കണ്ട് ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹരിയാണ പോലീസ് Read More …
തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന്:ശരത് പവാര്‍
കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ മന്ത്രിയുടെ പരിപാടി ദുബായില്‍ സംഘടിപ്പിക്കുന്നു
ദുബായ് :സാസ്‌കാരിക കാര്യ വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന ഭാഷാ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ നേത്യത്തിലുള്ള സംഘം സെപ്തംബര്‍ ഇരുപത്തി ഏഴിന് വൈകീട്ട് ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നു. കോണ്‍സുലേറ്റ് ഹാളില്‍ ഇതിന്റ് ഭാഗമായി നടക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും Read More …
അഴിമതി കേസ്: സി.ബി.ഐയ്ക്കു മുമ്പാകെ ലാലു രണ്ടാഴ്ച കൂടി സാവകാശം തേടി
പട്‌ന: അഴിമതി കേസില്‍ ആരോപണ വിധേയനായ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സി.ബി.ഐയ്ക്ക് മുമ്ബാകെ ഹാജരായില്ല. ചോദ്യം ചെയ്യലിനായി ഇന്നലെയായിരുന്നു ലാലു ഹാജരാകേണ്ടിയിരുന്നത്. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് ലാലുവിന്റെ ആവശ്യം. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം Read More …
ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളുവെന്ന് സുരേഷ് ഗോപിക്ക് മനസ്സിലായി: കോടിയേരി
ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളൂവെന്ന് നടനും എംപിയുമായ സുരേഷ് ഗോപിക്ക് ബോധ്യപ്പെട്ടുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലിനു പിന്നിലെ കാരണം ഇതാണെന്ന് അടിവരയിടുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ഹിന്ദു ഏകോപനവും ഹിന്ദു ഐക്യവുമെന്ന് ആവര്‍ത്തിച്ചു പറയുന്ന ബിജെപിയുടെ എംപിക്ക് ഈ ബോധ്യമുണ്ടായെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി പറയാനുണ്ടോയെന്നും കോടിയേരി Read More …
സോളാര്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ: സരിത
നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉച്ച കഴിഞ്ഞ് മൂന്നിനു മുഖ്യമന്ത്രിക്ക് ജസ്റ്റീസ് ജി ശിവരാജന്‍ Read More …
