‘ആ ചിത്രങ്ങളൊന്നും എന്റെ അറിവോടെയല്ല പുറത്തുപോയത്’ നടി സംയുക്ത വര്‍മ്മ

യോഗയില്‍ മുഴുകിയിക്കുന്ന സംയുക്തയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അതും വളരെ അനുഭവജ്ഞാനമുള്ള ഒരു യോഗാചാര്യനെപോലെ തോന്നിപ്പിക്കുന്ന തികച്ചും കടുകട്ടിയായ ആസനങ്ങള്‍. അധികമാര്‍ക്കുമറിയാത്ത ഒരു കാര്യമാണ് ആ ലീക്കായ ചിത്രങ്ങളിലൂടെ പുറത്തു വന്നത്. അതെ..ഒരു അഭിനേത്രി,വീട്ടമ്മ എന്നതിലുപരി സംയുക്ത ഒരു സെര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടര്‍ ആണ്.15 വര്‍ഷത്തോളമായി യോഗ സംയുക്തയുടെ ജീവിതത്തിന്റെ ഭാഗമായിട്ട്. തന്റെ Read More …

സുഷമയുടെ പ്രസംഗത്തിനെതിരെ ചൈനീസ് മാധ്യമം

ബീജിംഗ്: സുഷമയുടെ പ്രസംഗത്തിനെതിരെ ചൈനീസ് മാധ്യമം രംഗത്ത്. കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനെ വിമര്‍ശിച്ചു കൊണ്ട് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സുഷമ നടത്തിയ പ്രസംഗം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞതായിരുന്നുവെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ കുറ്റപ്പെടുത്തല്‍. പാകിസ്ഥാനില്‍ ഭീകവാദമുണ്ട്. Read More …

രാഷ്ട്രീയ വഞ്ചനയെന്ന് കെകെ രമ

കണ്ണൂര്‍ തളിപ്പറമ്പ്  കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന അണികളോട് സിപിഐഎം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കീഴാറ്റൂരിലെ സമര പന്തലിലെത്തി പിന്തുണയറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു കെ കെ രമ. നിരാഹാര സമരം പതിനേഴാം ദിവസവും തുടരുകയാണ്. കീഴാറ്റൂരിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യം പരിഗണിക്കേണ്ട ബാധ്യത സര്‍ക്കാരിനും സിപിഐഎമ്മിനും ഉണ്ടെന്ന് കെ Read More …

ലീഗ് വിമതന്‍ ഉറച്ചു തന്നെ; ഇടതിന് പ്രതീക്ഷകളേറെ

മലപ്പുറം-വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിമതശല്യം ശക്തമായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. ലീഗിന്റെ ട്രേഡ് യുനിയന്‍ വിഭാഗമായ എസ്.ടി.യുവിന്റെ ജില്ലാ നേതാവ് കെ.ഹംസ ഉയര്‍ത്തുന്ന വിമതശല്യമാണ് ഇടതുസ്ഥാനാര്‍ഥി അഡ്വ.പി.പി.ബഷീറിനും മുന്നണിക്കും പ്രതീക്ഷ നല്‍കുന്നത്. മല്‍സരരംഗത്ത് താന്‍ ഉറച്ചു നില്‍ക്കുമെന്ന് ഹംസ പ്രഖ്യാപിച്ചതോടെ മുസ്്‌ലിം ലീഗിന് പ്രതിസന്ധിയായി.വിമത പ്രശ്്‌നം എങ്ങിനെ പരിഹരിക്കുമെന്ന ചര്‍ച്ചയിലാണ് ലീഗ് നേതൃത്വം. മുസ്്‌ലിം ലീഗിലെ Read More …

പ്രധാനമന്ത്രി രാജ്യത്തിന് അപമാനം

പത്തനംതിട്ട കഴിഞ്ഞ 70 കൊല്ലക്കാലമായി ലോകത്തിന് മുന്നില്‍ ഇന്ത്യക്കുണ്ടായിരുന്ന പ്രതിഛായ നരേന്ദ്ര മോദി ഗവണ്‍മെന്റ് നഷ്ടപ്പെടുത്തി. ഇന്നലെ വരെ യു പി എ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ചു. ജി എസ്സ് ടി നടപ്പാക്കിയ തൊടെ അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിച്ചു. എന്നാല്‍ പെട്രോളിയം ഉത്പ്പന്നങ്ങളെ ജി എസ് Read More …

സോളാര്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും

കൊച്ചി: വിവാദമായ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാളെ വൈകിട്ട് 3 മണിയോടെയായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഭാരം കുറക്കാനുള്ള ചികിത്സക്കിടെ മരിച്ചു

അബുദാബി:  ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അബ്ദുല്‍ അത്തി തടി കുറക്കാനുള്ള ചികിത്സക്കിടെ മരണപ്പെട്ടു. ചികിത്സക്കിടെ ആരോഗ്യനില വഷളാവുകയും മരണമടയുകയുമായിരുന്നു. രക്തത്തിന്റെ അളവ് കുറഞ്ഞതും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതും മരണത്തിനിടയാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പുലര്‍ച്ചെയായിരുന്നു മരണം. മുംബൈയില്‍ വണ്ണം കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നു യുവതി. പിന്നീട് അബുദാബിയിലേക്ക് കൊണ്ട് പോയി. മെയ് ആദ്യവാരമാണ് അബുദാബിയില്‍ Read More …

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം; 65 പെണ്‍കുട്ടികള്‍ തടവിലെന്ന് പരാതി

തൃപ്പൂണിത്തുറ: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ആയുര്‍വേദ ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം. തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗ കേന്ദ്രത്തിലാണ് സംഭവം. ഇരുപത്തി രണ്ട് ദിവസത്തോളം ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെയും യോഗ സെന്ററിനെതിരേയും ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 21 ന് Read More …