19,000 കോടിയുടെ വിദേശ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി ജയ്റ്റ്‌ലി

ന്യൂഡല്‍ഹി:  ആദായ നികുതി വകുപ്പ് 19,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍.സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചപ്പോഴാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അറിയിച്ചു. ഐസിഐജെ (ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്) പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ധനമന്ത്രി ജയ്റ്റ്‌ലി പറഞ്ഞു. നികുതി നല്‍കാതെയും Read More …

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍

അടിമാലി:  യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി എസ്.എന്‍ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കല്‍ കെ.എസ്. റോയി (58) ആണ് പിടിയിലായത്. ഇടുക്കി അടിമാലിയില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. യുവതി സഹോദരിക്കൊപ്പം നടുവേദനയ്ക്ക് ചികിത്സിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ സഹോദരിയോട് പുറത്തു നിന്നാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് Read More …

യുവാവ് പെട്രാള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കോയമ്പത്തൂര്‍ പത്തനംതിട്ട കടമനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ഇന്നു രാവിലെയാണു മരണം സംഭവിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ പെണ്‍കുട്ടിയുടെ അയല്‍വാസിയായ കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവ് പതിനേഴുകാരിയെ തീ കൊളുത്തിയത്. പിന്നീട് പിടിയിലായ Read More …

കോഴിക്കോട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ ഗുരതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് വ്യാജമദ്യം കഴിച്ച് ഒരു മരണം. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. മദ്യം കഴിച്ച് രണ്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അഴിമതിയില്‍ കുമ്മനത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പങ്കുണ്ടെന്നും ഇക്കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ട്വരണമെന്നും ആവശ്യം. വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ.മുരളീധരനാണ് ആ ആവശ്യവുമായി രംഗത്തെത്തിയത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ്.അതിനാല്‍ തന്നെ ഇക്കാര്യം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. Read More …

നോക്കുകൂലി: ആലപ്പുഴയിലേത് അളിഞ്ഞ സംസ്‌കാരം

ആലപ്പുഴ: ആലപ്പുഴയില്‍ റോഡുപണിക്ക് നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നോക്കുകൂലി അളിഞ്ഞ സംസ്‌കാരമാണ്. ഇനിയും നോക്കുകൂലി ചോദിച്ചാല്‍ പൊതുമരാമത്ത് പണികള്‍ നിര്‍ത്തിവെക്കും. നോക്കുകൂലിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്യായം ചോദിക്കുന്ന യൂണിറ്റുകള്‍ എഐടിയുസി യൂണിറ്റ് പിരിച്ചുവിടാന്‍ സംഘടന തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി: പി.തിലോത്തമന്‍

തിരുവനന്തപുരം: ഓണത്തിന് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.   പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡിലെ അനര്‍ഹരായവരെ കണ്ടെത്തി ഉടന്‍ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു

കാനം കാശിക്ക് പോയോ എന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഐയെയും കാനം രാജേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറില്‍ നിന്ന് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാശിക്ക് പോയോ എന്ന് ചെന്നിത്തല ചോദിച്ചു. സിപിഐയ്ക്ക് നിലപാടുകളില്‍ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു.