എം.വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

കൊച്ചി: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. എംഎല്‍എയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിത അംഗം രാജി ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി എംഎല്‍എയ്‌ക്കെതിരായ Read More …

എം വിന്‍സെന്റ് എം എല്‍ എ യുടെ രാജി ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ആരോപണ വിധേയനായ എം.എല്‍.എ നിയമ സഭക്ക് കളങ്കം വരാത്ത രീതിയില്‍ എത്രയും പെട്ടന്ന് രാജിവെച്ച് ഒഴിയണമെന്നാണ് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. സ്ത്രീപീഢന കേസിലെ പ്രതിയായി എം.എല്‍.എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭക്ക് കളങ്കമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും Read More …

ബിജെപിയെ ഓടിക്കാന്‍ ക്വിറ്റ് ഇന്ത്യ പ്രചരണവുമായി മമത

കൊല്‍ക്കത്ത: വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നും തുരത്താനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 1942ല്‍ ആരംഭിച്ച ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികമായ ആഗസ്റ്റ് 9നാണ് ബിജെപിയെ ലക്ഷ്യം വച്ചുള്ള മമതയുടെ ക്വിറ്റ് ഇന്ത്യ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. രക്തസാക്ഷി Read More …

മെഡിക്കല്‍ കോഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന മെഡിക്കല്‍ കോഴ വിവാദത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബിജെപി അഴിമതിക്കാരുടെ മാത്രം പാര്‍ട്ടിയാണെന്നും ചെന്നിത്തല പരിഹസിച്ചു.

കോര്‍ കമ്മിറ്റിയില്‍ കുമ്മനത്തിന് വിമര്‍ശനം; വികാരാധീനനായി എം.ടി രമേശ്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം. അഴിമതി വിവാദത്തില്‍ അന്വേഷണ കമീഷനെ വെച്ചതുപോലും അറിഞ്ഞില്ലെന്ന് കോര്‍ കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അംഗങ്ങള്‍ പറഞ്ഞു. കമീഷനെ വെച്ചത് അതീവ രഹസ്യമായിട്ടാണെന്നും അതിനാലാണ് അംഗങ്ങളെ അറിയിക്കാതിരുന്നതെന്നും കുമ്മനം യോഗത്തെ അറിയിച്ചു. Read More …

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി:എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു . എ കെ ശശീന്ദ്രന്‍ എംഎല്‍എ, ടി പി പിതാംബരന്‍ മാസ്റ്റര്‍ എന്നിവരടക്കമുള്ള എന്‍ സി പി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

പള്‍സര്‍ സുനിക്കുവേണ്ടി കത്തെഴുതിയത് വിപിന്‍ലാല്‍; ദുരൂഹതയില്ലെന്ന് ജിന്‍സണ്‍

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍നിന്നു ദിലീപിനയച്ച കത്തെഴുതിയത് വിപിന്‍ലാല്‍ ആണെന്ന് സഹതടവുകാരനായിരുന്ന ജിന്‍സണ്‍. കത്തു പുറത്തേക്കു കടത്തിയതിന്റെയും മൊബൈല്‍ ഫോണ്‍ ജയിലിനുള്ളിലേക്കു കടത്തിയതിന്റെയും വിശദാംശങ്ങള്‍ ജിന്‍സണ്‍ വെളിപ്പെടുത്തി. ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയതെന്ന് ജിന്‍സണ്‍ പറയുന്നു. എന്നാല്‍ എഴുതിയശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് Read More …

രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യാഥാര്‍ത്ഥ്യങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി. ട്വിറ്ററിലൂടെയായിരുന്നു സ്മൃതിയുടെ വിമര്‍ശനം. ആരാണ് ഹിറ്റലറെ അനുകരിച്ചതെന്ന് മനസിലാക്കാന്‍ രാഹുലിന് 42വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നും. 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് Read More …