പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്കു മാറ്റി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.   കേസിന്റെ  നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി നടപടികള്‍ രഹസ്യമാക്കിയിരുന്നു. സുനിയ്ക്കുവേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

വ്യാഴാഴ്ച ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറത്ത് മൂന്നു പഞ്ചായുത്തകളിലും താനൂര്‍ നഗരസഭയിലും നാളെ ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. താനൂര്‍, ഒഴൂര്‍, നിറമരൂതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സിപിഎമ്മാണ് ഹര്‍ത്താലിനു ആഹ്വാനം ചെയതത്.   സിപിഎമ്മിന്റെ പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താല്‍ നടത്തുന്നത്.

മെഡിക്കല്‍ കോഴ ; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തേജ്വസി രാജി വയ്ക്കില്ല, നിതീഷ് അത് ആവശ്യപ്പെട്ടിട്ടില്ല എന്ന് ലാലു പ്രസാദ് പാട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വയ്ക്കില്ല, കാരണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ രാജിയുടെ കാര്യം സംസാരിച്ചിരുന്നതായും അദ്ദേഹം അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല Read More …

അഴിമതിക്കെതിരെ വീണ്ടും ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ മിന്നല്‍ പരിശോധനയുമായി ശീറാം വെങ്കിട്ടരാമന്‍. അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പു പരിശോധന. ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ Read More …

പത്താം ക്ലാസുകാരന്‍ ഡോക്ടറായി: ഒടുവില്‍ അറസ്റ്റിലായി

മലപ്പുറം: പത്താം ക്ലാസുകാരന്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ പരിശോധിച്ചത് മാസങ്ങളോളം. ഒടുവില്‍ വ്യാജഡോക്ടര്‍ അറസ്റ്റിലായി. ശസ്ത്രക്രിയ കൂട്ടാതെ ഹൃദ് രോഗം മാറ്റിക്കൊടുക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് എടപ്പാളിനടുത്ത അണ്ണക്കമ്പാട്ട് കഴിഞ്ഞ എട്ടു മാസമായി ചികിത്സ നടത്തിവന്നിരുന്ന തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി മമ്മു മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.മലപ്പുറം ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ Read More …

ലക്ഷ്യമിട്ടത് റബീഉള്ളയെ തട്ടിക്കൊണ്ടു പോകാന്‍

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ.ടി റബീഉള്ളയുടെ തട്ടിക്കൊണ്ടു പോകാനാണ് അക്രമികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. റബീഉള്ളയുടെ മലപ്പുറം കോഡൂരിലെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അസ്‌ലം ഗുരുക്കളടക്കം ഏഴുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളെ മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു. Read More …

ഡോ.റബീഉള്ള നാട്ടില്‍ വിശ്രമത്തില്‍; അഭ്യൂഹങ്ങളെ തള്ളി ബന്ധുക്കള്‍

മലപ്പുറം-പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.കെ.ടി.റബീഉള്ള നാട്ടില്‍ വിശ്രമത്തില്‍. ഗള്‍ഫ് മേഖലയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ.റബീഉള്ളയെ കുറിച്ച് സോഷ്യല്‍ മീഡിയിയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ കേരള-ലൈവ് .കോമിനോട് പറഞ്ഞു.വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം പാലിച്ചു പോരുന്ന ചികില്‍സയുടെയും വിശ്രമത്തിന്റെയും ഭാഗമായാണ് നാട്ടിലെത്തിയിട്ടുള്ളത്.പൂര്‍ണ്ണ Read More …

നിക്ഷേപകരില്‍ നിന്നു പണം തട്ടി കുടുംബസമേതം മുങ്ങി!! ഭര്‍ത്താവ് പിടിയില്‍!! ഭാര്യ….

പത്തനംതിട്ട: നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ ബ്ലേഡ് ബാങ്ക് ഉടമയെ പോലീസ് പിടികൂടി. ചെറുകോല്‍ വാഴക്കുന്നം ജംക്ഷനു സമീപത്തു പ്രവര്‍ത്തിച്ചിരുന്ന തേവര്‍വേലയില്‍ ബേങ്കേഴ്‌സ് ഉടമയായ തേവര്‍വേലില്‍ തേവേടത്ത് കെവി മാത്യുവിനെയാണ് (52) അറസ്റ്റ് ചെയ്തത്. തിരുവല്ലയില്‍ നിന്നാണ് ആറന്‍മുള പോലീസ് ഇയാളെ പിടികൂടിയത്. മാത്യുവിന്റെ ഭാര്യ ആനി ഒളിവിലാണ്. നിക്ഷേപം സ്വീകരിച്ച Read More …