ജനല്‍ തുറന്നിട്ടു; കിടന്നുറങ്ങിയ വീട്ടമ്മയുടെ മാല മോഷ്ടാവ് കവര്‍ന്നു

കോട്ടയം:  അര്‍ധരാത്രി വീടിന്റെ ജനല്‍ തുറന്നിട്ടുറങ്ങിയ വീട്ടമ്മയുടെ നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടാവ് കവര്‍ന്നു. രണ്ടാം നിലയിലെ ഷെയ്ഡില്‍ കയറി നിന്ന ശേഷമാണ് പ്രതി ജനലിലൂടെ കയ്യിട്ട് മാല മോഷ്ടിച്ചത്. ഈരാറ്റുപേട്ട ഞേലമ്പാറ ഭാഗത്ത് തോട്ടപ്പള്ളില്‍ എല്‍സിയുടെ വീടിന്റെ രണ്ടാം നിലയില്‍ വാടകയ്ക്കു താമസിക്കുന്ന സ്മിത മോളുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു Read More …

ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും

വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പല്‍ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസാണിത്. അതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ക്യാപ്റ്റനെ Read More …

അക്രമങ്ങള്‍ക്കു പ്രേരണ നല്‍കുന്നത് യെച്ചൂരി

കൊല്ലം: സി പി എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പ്രേരണ നല്‍കിയത് സി പി എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് ബി ജെ പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യെച്ചൂരിയുടെ ട്വിറ്ററിലൂടെയുള്ള പ്രസ്താവനയാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. യെച്ചൂരിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ സി പി എം നടത്തുന്ന Read More …

കര്‍ഷക സമരം: 72 മണിക്കൂര്‍ സത്യാഗ്രഹവുമായി സിന്ധ്യ

ഭോപാല്‍: മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സമാധാന നിരാഹാരത്തിനു ബദലായി കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യാഗ്രഹം തുടങ്ങുന്നു. മധ്യപ്രദേശിലെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. ജൂണ്‍ 14 സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗുണ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് സിന്ധ്യ. മന്ത്‌സൗറില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകരുടെയും Read More …

ബോട്ട് അപകടം; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലെ വിദേശ കപ്പല്‍ ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല. അപകടമുണ്ടാക്കിയ കപ്പല്‍ അതിവേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് കോസ്റ്റ്ഗാര്‍ഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലാണ് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ കാര്‍മല്‍ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തത്. ഇടിച്ചശേഷം കപ്പല്‍ Read More …

മഴ പെയ്താല്‍ കുട ചൂടി നില്‍ക്കേണ്ട റെയില്‍വേ സ്റ്റേഷന്‍

മലപ്പുറം: ആശുപത്രി നഗരിയായ പെരിന്തല്‍മണ്ണയിലേക്ക് വിദൂരങ്ങളില്‍ ട്രെയിന്‍ മാര്‍ഗമെത്തുന്നവര്‍ വന്നിറങ്ങുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മഴ പെയ്താല്‍ കുടയില്ലാത്തവര്‍ മഴ നനഞ്ഞു വേണം യാത്ര ചെയ്യാന്‍.ക്യാന്‍സര്‍ രോഗികളടക്കമുള്ള നിരവധി രോഗികള്‍ തിരുവനന്തപുരേത്ത് രാജ്യറാണി എക്‌സ്പ്രസ് കയറാനും ഇതു തന്നെയാ അവസ്ഥ. മഴയായാലും, വെയിലായാലും എല്ലാം സഹിച്ച് വേണം ഇവിടെ ട്രെയിന്‍ കാത്തു നില്‍ക്കാന്‍.ഒന്നാം പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് Read More …

അമിത് ഷാ മാപ്പുപറയണം

തിരുവനന്തപുരം:  മഹാത്മാ ഗാന്ധിയെ ബുദ്ധിമാനായ  ബനിയ എന്ന് വിളിച്ചതിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേയും ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ കുറ്റമേറ്റ് പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂടിയാണ് സുധീരന്‍ അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും Read More …

ദുബായ്; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതായി വിദഗ്ധര്‍

ദുബായ് :ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുവാനുള്ള സുവര്‍ണ്ണ കാലഘട്ടമാണ് കടന്ന് പോയികൊണ്ടിരിക്കുന്നതെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്ബനികള്‍ അഭിപ്രായപ്പെട്ടു. മുന്ന് ദിവസമായി ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റില്‍ നടക്കുന്ന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുത്ത കമ്ബനികളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വന്തമായ ഭവനം എന്നതിലുപരി പ്രവാസികള്‍ തങ്ങളുടെ നിക്ഷേപം എവിടെ വേണമെന്ന് ചിന്തിക്കുമ്‌ബോള്‍ അത് ഇന്ത്യയിലാണെങ്കില്‍ Read More …