ശിവരാജ് ചൗഹാന്റെ നിരാഹാര സമരത്തെ പരിഹസിച്ച് യെച്ചൂരി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തുന്ന അനിശ്ചതകാല സമരത്തെ പരിഹസിച്ച് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയുടെ നിരാഹാരം ഒരു തമാശയാണെന്നും കപടനാട്യമാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. അങ്ങേയറ്റത്തെ കാപട്യമാണ് ശിവരാജ് സിങ് ചൗഹാന്‍ കാട്ടുന്നത്. ഒരുവശത്ത് പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊല്ലാന്‍ പോലീസിനെ കെട്ടഴിച്ചുവിടുന്നു, മറുവശത്ത് നിരാഹാരം എന്നൊരു Read More …

ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്

കൊച്ചി: ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച പിണറായി വിജയന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് പിണറായി വിജയന്‍ ശ്രദ്ധിക്കേണ്ടതെന്നും ഫട്‌നാവിസ് വ്യക്തമാക്കി. പിണറായി വിജയന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പരിഗണിക്കുമെന്നും ഫട്‌നാവിസ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കി 18 മാസം കഴിയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ജൂലൈ മുതല്‍ പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്രമന്ത്രിസഭ ഈ മാസം Read More …

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ചെന്നൈയില്‍ നടത്തിയ ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രശ്‌നങ്ങള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ സമരം പിന്‍വലിച്ചത്.   നേരത്തെ ഡല്‍ഹിയില്‍ ആരംഭിച്ച സമരം ഏപ്രില്‍ 23 ന് കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ Read More …

പരിസ്ഥിതി സാക്ഷരത നല്‍കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം: മുനവ്വറലി തങ്ങള്‍

മലപ്പുറം: സമൂഹത്തിന് പരിസ്ഥിതി സാക്ഷരത നല്‍കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനിതാ ലീഗ്  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വര്‍ത്തമാന ലോകം പരിസ്ഥതി സംരക്ഷണത്തെ കുറിച്ച് ഗൗരവമായി ആലോചിച്ച് വരികയാണ്. കലാവസ്ഥ Read More …

പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല

ലക്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച 14 വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം നല്‍കിയില്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലക്‌നോ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കാനും കോടതി ഉത്തരവിട്ടു. ബുധനാഴ്ചയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലക്‌നോ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചത്. ഇതില്‍ Read More …

ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ മരങ്ങള്‍ നടില്ലെന്ന് വനംമന്ത്രി കെ.രാജു

തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ മരങ്ങള്‍ നടില്ലെന്നു വനംമന്ത്രി കെ.രാജു. വ്യവസായ കരാര്‍ ഉള്ളതിനാല്‍ അക്കേഷ്യ നടന്നതു പൂര്‍ണമായി നിര്‍ത്താന്‍ സാധിക്കില്ല. ഘട്ടംഘട്ടമായി അക്കേഷ്യ മരങ്ങള്‍ നടുന്നത് നിര്‍ത്തി ഫലവൃഷങ്ങള്‍ നടുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലോട് വനഭൂമിയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നതിനായ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന Read More …

സ്വാഭാവികമായ ജനനപ്രക്രിയയെ നാമെന്തിന് തടയിടുന്നു

19 വര്‍ഷത്തിനിടയില്‍ പാക്കിസ്താനില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയപ്പോള്‍ അധികൃതരെ അതിശയപ്പെടുത്തി മൂന്ന് പുരുഷന്‍മാര്‍. 36, 20, 38 എന്നിങ്ങനെ കുട്ടികളും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത പേരമക്കളും സ്വന്തമായുള്ള ഗുല്‍സാര്‍ഖാന്‍, ജാന്‍ മുഹമ്മദ്,മസ്താന്‍ കാന്‍ വാസിര്‍ എന്നീ മൂന്നു പേരെയും രാജ്യം നേരിടുന്ന ജനനനിരക്ക് അലേസരപ്പെടുത്തുന്നില്ല. ‘ദൈവമാണ് പ്രപഞ്ചത്തെയും മനുഷ്യരെയും സൃഷ്ടിച്ചത്. അപ്പോള്‍ പിന്നെ സ്വാഭാവികമായ ജനനപ്രക്രിയയെ നാമെന്തിന് തടയിടുന്നു’ Read More …