പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം

മലപ്പുറം:  പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയില്‍  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.     വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കൂടാന്‍ Read More …

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 102 ആംബുലന്‍സ് പദ്ധതി മലപ്പുറം ജില്ലയില്‍ നടപ്പിലാക്കും

മലപ്പുറം:   ജില്ലയില്‍ പ്രീ ഹോസ്പിറ്റല്‍ രംഗം കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 102 ആംബുലന്‍സ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുക. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഏഞ്ചല്‍സ്’ എന്ന സംഘടനയുടെ സഹകരണം ഇതിനായി ഉപയോഗിക്കു. അപകടത്തില്‍പെടുന്നവരെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് Read More …

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരത തന്നെയാണെന്ന് നരേന്ദ്ര മോദി

മാഡ്രിഡ്: ഇന്ത്യയും സ്‌പെയിനും ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരത തന്നെയാണെന്നും മോദി വ്യക്തമാക്കി. യൂറോപ്യന്‍ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കിയായിരുന്നു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ എന്നിവയിന്‍ ഇന്ത്യ Read More …

ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ല, ജീവകാരുണ്യ രാഷ്ട്രീയമാണെന്ന് കുമ്മനം

കൊച്ചി: ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും മറിച്ച് ജീവകാരുണ്യ രാഷ്ട്രീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ ഉത്തരവിനെ അനുകൂലിച്ചുള്ള ഹൈക്കോടതി പരാമര്‍ശം ബീഫ് പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. തെറ്റിദ്ധാരണ പരത്തി സിപിഎമ്മും കോണ്‍ഗ്രസും കള്ളപ്രചാരണം നടത്തുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.   കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ Read More …

സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍

കായംകുളം:സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് തന്റെ സഹോദരനായ തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷി(28)നെ തിങ്കളാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപാ കടമായി നല്‍കിയിരുന്നു. Read More …

മോദിക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ ഭരണം ധനികര്‍ക്കും കോര്‍പ്പറേറ്റുകള്‍വേണ്ടിയുള്ളതാണ്. മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ പ്രതിസന്ധി മാത്രമാണ് ഉണ്ടായതെന്നും യെച്ചൂരി ആരോപിച്ചു.

തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കും

2017 ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെ തുടര്‍ച്ചയായി ശബരിമല നടതുറക്കും. കൊടിമര പ്രതിഷ്ഠയും, ഉത്സവവും വരുന്നതിനാല്‍ മിഥുന മാസത്തില്‍ തുടര്‍ച്ചയായി 24 ദിവസം ക്ഷേത്രനട തുറന്ന് പൂജകള്‍ ഉണ്ടാകും. മിഥുനമാസത്തിലെ പൂജയ്ക്കായി ജൂണ്‍ 14 ന് നടതുറന്നാല്‍ ആറാട്ട് കഴിഞ്ഞ് ജൂലൈ 7 ന് മാത്രമേ അടയ്ക്കു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞാല്‍ Read More …