ഇരട്ട നികുതി ഈടാക്കില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുമെന്നും, സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും അദ്ദഹേം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ധനമന്ത്രിയെ കാണാനെത്തിയത്. Read More …

നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍

ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഇതിനോടകം വിവാദമായികഴിഞ്ഞു. ഇതിനെതിരെ പ്രതികരിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവും ആരംഭിച്ചു. പ്രവാചകന്‍ മാംസ ഭക്ഷണത്തിന് എതിരായിരുന്നെന്നും, മാംസം രോഗം പരത്തുന്നവയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു. മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം Read More …

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മൃതദേഹാവശിഷ്ടം ഉപേക്ഷിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം മൃതദേഹാവശിഷ്ടം ഉപേക്ഷിച്ചു കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ഉപയോഗിച്ചവയാണ്. ജനവാസമേഖലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ഖത്തര്‍: ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ എടുക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും ആവശ്യപ്പെട്ടു. ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത Read More …

ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ചിട്ടിക്കമ്പനി ഉടമയ്ക്ക് ജാമ്യം

കൊച്ചി:  അമ്പലപ്പുഴയില്‍ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനിയുടമ സുരേഷ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി സ്വദേശികളായ കെ. വേണു, ഭാര്യ സുമ എന്നിവരാണ് ഏപ്രില്‍ 22 ന് സുരേഷിന്റെ വീടിനു മുന്നില്‍ വെന്തു മരിച്ചത്. അമ്പലപ്പുഴയിലെ സുരേഷിന്റെ വീട്ടില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ആത്മഹത്യാ Read More …

ഇടതുപക്ഷ വിരോധംമൂലം മാധ്യമങ്ങള്‍ സര്‍ക്കാര്‍ മേന്‍മകള്‍ കണ്ടില്ലെന്നു നടിച്ചു: രഞ്ജിത്ത്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതുമുന്നണി സര്‍ക്കാര്‍ അടുത്ത നാലുവര്‍ഷത്തിനപ്പുറത്തേക്ക് നീളണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് സംവിധായകന്‍ രഞ്ജിത്ത്. എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് ലക്ഷോപലക്ഷം മലയാളികള്‍ക്കൊപ്പം താനും ആഗ്രഹിച്ചിരുന്നു. ഭരണസംവിധാനം ഒരു ഈജിയന്‍ തൊഴുത്താണ്്. അത് വൃത്തിയാക്കുക എളുപ്പമല്ല. അതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ സര്‍ക്കാരിന്റെ Read More …

വികസന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി

മലപ്പുറം:   സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി.  പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചിത്രികരിക്കുന്ന സീഡിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് മുതലുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന പുറമെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മറ്റൊരു ഡോക്യുമന്ററിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.     Read More …

വയനാട്ടില്‍ പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും അടച്ചുകിടക്കുന്ന മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ആകെയുണ്ടായിരുന്ന 11 എഫ് എല്‍1 ഷോപ്പുകളില്‍ Read More …