ഒരു ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ മോദി ചെലവഴിക്കുന്നത് ഒരു കോടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തി 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1100 കോടി രൂപയെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ക്കായി ഒരു ദിവസം ഒരു കോടി രൂപയിലേറെ ചെലവഴിച്ചതായി സര്‍ക്കാര്‍ സമ്മതിച്ചത്. 2014 മുതല്‍ 2016 വരെയുള്ള കണക്ക് മാത്രമാണ് ഇപ്പോള്‍ Read More …

എസ്.എസ്.എയില്‍ ട്രെയിനര്‍ തസ്തികയില്‍ നിയമനം

മലപ്പുറം:   സര്‍വശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററികളില്‍ നിലവിലുള്ള തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.  അഞ്ച് വര്‍ഷം അധ്യാപക സര്‍വീസുള്ള (ഗവണ്‍മെന്റ് /എയ്ഡഡ്) ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും പി.ഡി ടീച്ചര്‍മാര്‍ക്കും അപേക്ഷിക്കാം.   ബിരുദാനന്തര ബിരുദമുള്ള ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്കും ബിരുദമുള്ള പി.ഡി. ടീച്ചര്‍മാര്‍ക്കും പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 13ന് രാവിലെ 11ന് എസ്.എസ്.എയുടെ ജില്ലാ പ്രൊജക്ട് Read More …

ഖത്തര്‍ പ്രതിസന്ധി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരും

ന്യൂഡല്‍ഹി:  സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനം കൂടി. ബാരലിന് 35 സെന്റ് വര്‍ദ്ധിച്ച് 50.30 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച നാല് ശതമാനം ഇടിഞ്ഞ വിലയാണിപ്പോള്‍ പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡ് വില ഉയരുന്നത് Read More …

സ്‌നേഹോപഹാരം നല്‍കി

മലപ്പുറം:  ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍      വെളളി മെഡല്‍ ജേതാവായ ചേലമ്പ്ര സി.എച്ച്.സിയിലെ ജെ.എച്ച്.ഐ ഇ. വി സലീഷിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം മലപ്പുറത്തിന്റെയും സ്‌നേഹോപഹാരം നല്‍കി.   മഹേന്ദ്രപുരി കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ഡി.എം.ഒ കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന  ഉപഹാരം നല്‍കി. ഹങ്കറിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് Read More …

മദ്യശാലകള്‍ തുറന്നത് കോടതി വിധി വളച്ചൊടിച്ച്: ചെന്നിത്തല

ന്യൂഡല്‍ഹി: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന മദ്യനയത്തിന്റെ സൂചനയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. എക്‌സൈസ് മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത Read More …

ട്രെയിനില്‍ യാത്രക്കാരനെ ആക്രമിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു!! രണ്ടു പേര്‍ കസ്റ്റഡിയില്‍

ഷൊര്‍ണൂര്‍: യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെുത്ത കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. അമൃത എക്‌സ്പ്രസില്‍ വച്ചാണ് മൂന്നു പേരടങ്ങുന്ന സംഘം യാത്രക്കാരനെ ആക്രമിച്ച് അഞ്ചു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്. എറണാകുളം മട്ടാഞ്ചേരി അമ്മായിമുക്ക് ഇജാസ് (18), മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് അഫ്‌സല്‍ (29) എന്നിവരെയാണ് ഇതിനകം അറസ്റ്റ് Read More …

ആലപ്പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കൊച്ചിക്കായലില്‍!! മരണത്തില്‍ ദുരൂഹത?

കൊച്ചി: ആലപ്പുഴയില്‍ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തി. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പ്രകാശന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ ഭിന്നശേഷിക്കാരനാണ്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ ഇതുവഴിപോയ വള്ളക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. Read More …

ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി: 2022 ലോകകപ്പില്‍ ആശങ്ക അറിയിച്ച് ഫിഫ

ദോഹ: സൗദി അറേബ്യയും ബഹ്‌റൈനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ആശങ്കയിലായി ഫിഫയും. 2022 ഖത്തര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും നടത്തിപ്പിലും തങ്ങളുടെ ആശങ്ക അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന ഖത്തറിനെ അറിയിച്ചു. ഖത്തര്‍ ലോകകപ്പ് സംഘാടനസമിതിയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ഫിഫ അറിയിച്ചു. എങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന നയതന്ത്രപ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കാന്‍ ഫിഫ Read More …