സൗദിയില്‍ ഇനി ഉച്ചസമയത്ത് ജോലി ചെയ്യേണ്ട

റിയാദ്: സൗദി അറേബ്യയിലെ തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി സൗദി തൊഴില്‍ മന്ത്രാലയം. ഇനി മുതല്‍ സൗദിയിലെ തൊഴിലാളികള്‍ക്ക് ഉച്ചസമയത്തെ വെയിലില്‍ പണിയെടുക്കേണ്ടതില്ല. ഉച്ച വിശ്രമ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് രാജ്യം.

എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് കഴിക്കുന്നവരാണ്

മുംബൈ: ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായ്ഡു. താന്‍ ഒരു മാംസഭുക്കാണെന്നും അദ്ദേഹം പറഞ്ഞു. കാശാപ്പിനായുള്ള കാലി വില്‍പ്പനയും ബീഫ് നിരോധനവും രാജ്യവ്യാപകമായി കത്തിപ്പടരുമ്പോള്‍ താന്‍ മാംസാഹാരം കഴിക്കുന്ന വ്യക്തിയാണെന്നു മന്ത്രി തുറന്നു പറയുകയാണ്. ഭക്ഷണം അതു കഴിക്കുന്നവരാണ് തിരഞ്ഞെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു.ജനങ്ങളെ ബിജെപി സസ്യബുക്കുകളായി മാറ്റുന്നുവെന്ന Read More …

വയനാട്ടിലെ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

വയനാട്: ജില്ലയില്‍ നടന്നു വന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.   വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ബസുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പ്രതിദിന വേതനത്തില്‍ മൂപ്പത് രൂപയും ദിനബത്തയില്‍ ഒരു രൂപയും തൊഴിലാളികള്‍ക്ക് നല്‍കും.

സൗദിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: ഖത്തര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ച് ഏര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധം സൗദി അറേബ്യ ശക്തിപ്പെടുത്തുന്നു. സൗദിയിലെ ഖത്തര്‍ എയര്‍വെയിസിന്റെ ലൈസന്‍സ് റദ്ദാക്കിയതായും ഇതിന്റെ ഓഫീസുകള്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതായും നിയന്ത്രണ സമിതി അറിയിച്ചു. ഖത്തര്‍ എയര്‍വെയ്‌സ് തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിച്ചതായും ഉത്തരവില്‍ പറയുന്നുണ്ട്. Read More …

പ്രകൃതിയെ ചൂഷണം ചെയ്യരുത്: മന്ത്രി ജലീല്‍

കല്‍പ്പറ്റ:   പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഭര്‍ത്താവും ഭാര്യയും പോലെയാകണമെന്ന് മന്ത്രി കെ ടി ജലീല്‍. എന്നാല്‍ ഇന്നത്തെ ബന്ധം പരസ്ത്രീയും പരപുരുഷനും പോലെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വസ്തുമാത്രമാക്കി. ചൂഷണം ചെയ്യുകയല്ല ആവശ്യമായത് പ്രകൃതിയില്‍നിന്നും എടുക്കുകയാണ് വേണ്ടത്. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ട്തരം Read More …

ഉളനാട് പോളച്ചിറയുടെ സംരക്ഷണത്തിനായി നടത്തിയ മഴനടത്തം

പന്തളം:  ഉളനാട് പ്രദേശത്തെ നാട്ടുകാരൊന്നാകെ സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം കൈകോര്‍ത്ത് നാട്ടിലെ പരമ്പരാഗത ജലസ്രോതസിനെ സംരക്ഷിക്കാന്‍ മഴനടത്തത്തിലൂടെ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്തു. പോളച്ചിറയെ നമുക്ക് കാലങ്ങളോളം സംരക്ഷിക്കാം ഒരമ്മയെപ്പോലെ… ജില്ലയിലെ വൃസ്തൃതമായ തണ്ണീര്‍ത്തടമെന്ന് പേരുകേട്ട പോളച്ചിറയെ സംരക്ഷിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ ഒത്തുചേര്‍ന്നത് കുട്ടികളടക്കമുള്ള നാട്ടുകാരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒത്തുചേര്‍ന്നാണ്.   ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ Read More …

ഖത്തര്‍ പ്രശ്‌നം : കേന്ദ്ര സര്‍ക്കാര്‍ നിലപാട് യുക്തിപരം പി കെ കുഞ്ഞാലികുട്ടി

കോഴിക്കോട്;  ഖത്തറുമായി ബന്ധപ്പെട്ട ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളില്‍ കക്ഷി ചേരേണ്ടതില്ലെന്ന ഇന്ത്യാ ഗവണ്‍മന്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.  ഖത്തറുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുമായും മലയാളി സംഘടനാ നേതാക്കളുമായും ഇന്ത്യാ ഗവണ്മെന്റുമായും ബന്ധപ്പെട്ട് Read More …

ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഇപ്പോള്‍ മധ്യപ്രദേശും, ബി.ജെ.പിക്ക് വന്‍ വെല്ലുവിളി

ഇന്‍ഡോര്‍: യു പി കഴിഞ്ഞാല്‍ രാജ്യത്തെ ബി ജെ പിയുടെ ശക്തികേന്ദ്രമായ മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടിയാകുന്നു. കര്‍ഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നത്. സംഭവം വിവാദമാക്കി കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. പശ്ചിമ മധ്യപ്രദേശിലെ മന്‍ദസൂരില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന പ്രതിഷേധമാണ് Read More …