ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ആര്‍ദ്രം പദ്ധതി: ആരോഗ്യമേഖലയുടെ മുഖം മാറുന്നു

കല്‍പ്പറ്റ:  ആരോഗ്യമേഖല ശക്തിപ്പെടുത്താനും എല്ലാവര്‍ക്കും ചികിത്സ ഉറപ്പുവരുത്താനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയുടെ ആരോഗ്യമേഖലയുടെ മുഖം മാറുന്നു. ജില്ലാആശുപത്രിയില്‍ കാത്ത്‌ലാബ്, മള്‍ട്ടി പര്‍പ്പസ് ഐസിയു ബ്‌ളോക്ക്, കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമുറി എന്നിവ സ്ഥാപിക്കുവാന്‍ നടപടി തുടങ്ങി. കാത്ത് ലാബ് വരുന്നതോടെ ഹൃദ്രോഗചികിത്സാ രംഗത്ത് വലിയ കുതിപ്പ് ഉണ്ടാകും. ആന്‍ജിയോഗ്രാം, ആന്‍ജിയോ പഌസ്റ്റി  ഉള്‍പ്പെടെയുള്ള ചികിത്സ Read More …

മദ്രസാധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു

മലപ്പുറം:  മദ്രാസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു.  സാധാരണ രോഗങ്ങള്‍ക്ക് 5000 രൂപയും ഗുരുതര രോഗങ്ങള്‍ക്ക് 25000 രൂപയും സഹായമായി ഒറ്റത്തവണ നല്‍കും.   ആദ്യമായാണ് മദ്രസാ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നത്.  ക്ഷേമനിധിയില്‍ പുതുതായി 50000 പേരെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജൂലൈ ഒന്നു മുതല്‍ 20 വരെ നടത്തും.

കരിപ്പൂരില്‍ അറസ്റ്റിലായ സിമി പ്രവര്‍ത്തകന്‍ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ സിമി പ്രവര്‍ത്തകന്‍, അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയെന്ന് പോലീസ്. കൊടിഞ്ഞി സ്വദേശിയായ സുഹൈബ് ആണ് കഴിഞ്ഞ ദിവസം കരിപ്പൂരില്‍ പിടിയിലായത്. വേങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പൈപ്പ് ബോംബ് സ്‌ഫോടന കേസിലും പ്രതിയാണ് ഇയാള്‍.   ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന് ഇയാള്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സിമിപ്രവര്‍ത്തകനായ ഇയാളെ Read More …

വൈദ്യുതീകരണത്തില്‍ സമ്പൂര്‍ണ്ണത കൈവരിച്ച് മലപ്പുറം ജില്ല

മലപ്പുറം: സംസ്ഥാന സര്‍ക്കാറും വൈദ്യുതി വകുപ്പും സംയുക്തമായി നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ജില്ലയില്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച നിലമ്പൂര്‍ ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ വകുപ്പു മന്ത്രി എം എം മണി മലപ്പുറത്തേ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ മാര്‍ച് 31 വരെ അപേക്ഷ നല്‍കിയ വീടുകളിലെല്ലാം സമ്പൂര്‍ണ്ണ വൈദ്യുതീകരണ Read More …

ജിഷ്ണുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

കോഴിക്കോട്: പാന്പാടി നെഹ്‌റു കോളേജിലെ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ കണ്ടു. അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് അശോകന്‍ ഡി.ജി.പിക്ക് കൈമാറി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട 10 കാര്യങ്ങള്‍ കത്തില്‍ അശോകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ Read More …

എകെ ആന്റണിക്ക് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: ബിജെപിക്കെതിരായ വിശാല സഖ്യത്തിന് എതിര് നില്‍ക്കുന്നത് സിപിഐഎം കേരളാ ഘടകമാണെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നത് സിപിഐഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. Read More …

റബര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റരുത്; നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ പ്രമേയം പാസാക്കി. റബറിന്റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷത്തിന്റെ ഭേദഗതിയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനം അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആസ്ഥാനം മാറ്റില്ലെന്ന പ്രതികരണമാണ് വാണിജ്യമന്ത്രി Read More …

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പാര്‍ട്ടി ക്ഷേമം മാത്രമാണ് സര്‍ക്കാരും ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റവും, ബന്ധു നിയമനവും ഒക്കെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. വികസനത്തിന്റെ അല്ല വിവാദങ്ങളുടെ ഒരു വര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.