ലക്ഷ്യം ന്യൂനപക്ഷം: കുമ്മനം

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് പരമാവധി അടുപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുകയാണ് ലീഗിന്റെ ശ്രമമെന്നും കുമ്മനം പറഞ്ഞു. എല്ലാ വിഭാഗക്കാരുമായും ഇടപഴകുകയും അവരുമായി ഐക്യമുണ്ടാക്കുകയും നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. Read More …

ജെ.കെ.എല്‍.എഫ് തലവന്‍ യാസിന്‍ മാലിക് അറസ്റ്റില്‍

ശ്രീനഗര്‍: ജെ.കെ.എല്‍.എഫ് തലവന്‍ യാസിന്ഡ മാലിക്കിനെ പൊലിസ് അറസ്റ്റു ചെയ്തു. മറ്റു വിഘടനവാദി സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാനും പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിഘടനവാദികളുടേയും വ്യാപാരികളുടേയും വീടുകളിലും Read More …

സിപിഐ അംഗത്വത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് കാനം

തിരുവനന്തപുരം:  2017 ലെ സിപിഐയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ സ്‌ക്രൂട്ടിനി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിലവിലുള്ള അംഗങ്ങളെക്കൂടാതെ 18.5 ശതമാനം വര്‍ധനവ് ഉണ്ടായെന്നും ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പി.എസ് ശ്രീനിവാസന്‍ സ് മാരക പഠനഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ പാര്‍ട്ടി Read More …

ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പാതയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സുപ്രീംകോടതി, ഹൈകോടതി വിധികളെ സംബന്ധിച്ച അഭ്യൂഹം കേരളത്തില്‍ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. നിലവിലെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും പഴയ വിധി പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാറുകള്‍ക്ക് പുറകെ പോകേണ്ട Read More …

ഭൂമിയെ പരിപോഷിപ്പിക്കാനുള്ള ശരിയായ സമയം

ന്യൂഡല്‍ഹി: ഭൂമിയെ പരിപോഷിപ്പിക്കാനുള്ള ശരിയായ സമയമാണ് ഇപ്പോഴെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രതിഞ്ജാബദ്ധത ഊട്ടിയുറപ്പിച്ച് ഹരിതാഭമായ ഭൂമിയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. പ്രകൃതിയ്ക്കായി നിലകൊള്ളുന്നവരെയും സംരക്ഷണ കര്‍മ്മം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും പരിസ്ഥിതി ദിനത്തില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. പ്രകൃതിയും മനുഷ്യയും തമ്മില്‍ കൈകോര്‍ക്കണമെന്ന ആശയത്തിലൂടെ Read More …

വിജയ് മല്യ ഇവിടെയുണ്ട്

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ ഒമ്പതിനായിരം കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യപാക് ക്രിക്കറ്റ് മത്സരം കാണാനായി ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍. സുപ്രീംകോടതിയടക്കം വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് ഒരു കൂസലുമില്ലാതെ പതിവു കൂളിങ് ഗ്ലാസും തൂവെള്ള കോട്ടും ധരിച്ച് വി.ഐ.പി ഗാലറിയില്‍ കളിയാസ്വദിക്കാനെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുമായി മല്യ Read More …

117 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം

ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, എല്‍.ഡി. ക്ലാര്‍ക്ക്, ഫോറസ്റ്റ് ഡ്രൈവര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മാത്സ് ലക്ചറര്‍, മെഡിക്കല്‍ ഓഫീസര്‍, ഹയര്‍ സെക്കന്‍ഡറി Read More …