ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരത തന്നെയാണെന്ന് നരേന്ദ്ര മോദി

മാഡ്രിഡ്: ഇന്ത്യയും സ്‌പെയിനും ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരത തന്നെയാണെന്നും മോദി വ്യക്തമാക്കി. യൂറോപ്യന്‍ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കിയായിരുന്നു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ എന്നിവയിന്‍ ഇന്ത്യ Read More …

ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ല, ജീവകാരുണ്യ രാഷ്ട്രീയമാണെന്ന് കുമ്മനം

കൊച്ചി: ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും മറിച്ച് ജീവകാരുണ്യ രാഷ്ട്രീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ ഉത്തരവിനെ അനുകൂലിച്ചുള്ള ഹൈക്കോടതി പരാമര്‍ശം ബീഫ് പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. തെറ്റിദ്ധാരണ പരത്തി സിപിഎമ്മും കോണ്‍ഗ്രസും കള്ളപ്രചാരണം നടത്തുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.   കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ Read More …

സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍

കായംകുളം:സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് തന്റെ സഹോദരനായ തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷി(28)നെ തിങ്കളാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപാ കടമായി നല്‍കിയിരുന്നു. Read More …

മോദിക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി

ഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരിന്റെ ഭരണം ധനികര്‍ക്കും കോര്‍പ്പറേറ്റുകള്‍വേണ്ടിയുള്ളതാണ്. മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ പ്രതിസന്ധി മാത്രമാണ് ഉണ്ടായതെന്നും യെച്ചൂരി ആരോപിച്ചു.

തുടര്‍ച്ചയായി 24 ദിവസം ശബരിമല നട തുറക്കും

2017 ജൂണ്‍ 14 മുതല്‍ ജൂലൈ 7 വരെ തുടര്‍ച്ചയായി ശബരിമല നടതുറക്കും. കൊടിമര പ്രതിഷ്ഠയും, ഉത്സവവും വരുന്നതിനാല്‍ മിഥുന മാസത്തില്‍ തുടര്‍ച്ചയായി 24 ദിവസം ക്ഷേത്രനട തുറന്ന് പൂജകള്‍ ഉണ്ടാകും. മിഥുനമാസത്തിലെ പൂജയ്ക്കായി ജൂണ്‍ 14 ന് നടതുറന്നാല്‍ ആറാട്ട് കഴിഞ്ഞ് ജൂലൈ 7 ന് മാത്രമേ അടയ്ക്കു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞാല്‍ Read More …

രാജു നാരായണസ്വാമിയെ ഓദ്യോഗിക ഭാഷാ വകുപ്പിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: രാജുനാരായണസ്വാമി എഎഎസിനെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ബിജു ബിജു പ്രഭാകര്‍ ഐഎഎസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് അപ്രധാന തസ്തികയായ ഔദ്യോഗിക ഭാഷാ വകുപ്പിലേക്ക് മാറ്റി അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന രാജുനാരായണ സ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി മാധ്യമങ്ങള്‍ക്കുമുന്നിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് Read More …

പാര്‍ട്ടി എംഎല്‍എ ആര്‍.എസ്.എസ് പരിപാടിയില്‍ ; വിശദീകരണം തേടിയെന്ന് സിപിഎം

തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടിയില്‍ വിശദീകരണം തേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍. മറുപടി അറിഞ്ഞശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും കെ.രാധാകൃഷ്ണന്‍ അറിയിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു അരുണന്‍ മാസ്റ്ററാണ്ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച Read More …