ട്രംപ് സുപ്രധാന വിവരങ്ങള്‍ റഷ്യയുമായി പങ്കുവച്ചെന്ന് ആരോപണം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാന വിവരങ്ങള്‍ റഷ്യയുമായി പങ്ക് വച്ചെന്ന ആരോപണവുമായി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം രംഗത്ത്. വൈറ്റ്ഹൗസില്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അതീവരഹസ്യ വിവരങ്ങള്‍ ട്രംപ് പങ്കുവച്ചതായി പത്രം ആരോപിച്ചിരിക്കുന്നത്. അതേസമയം, വാര്‍ത്ത യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നിഷേധിച്ചിട്ടുണ്ട്. അമേരിക്കയുടെ Read More …

സര്‍ക്കാര്‍ സ്വാശ്രയ കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോഴ്‌സുകളിലെ ഫീസ് വര്‍ധന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുമായി ചേര്‍ന്ന് കൊള്ള നടത്തുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ടി ബലറാം ആരോപിച്ചു. സര്‍ക്കാറിന്റെ അഭിപ്രായമാണ് ഫീ റെഗുലേറ്ററി കമീഷന്‍ തീരുമാനമായി നടപ്പാക്കുന്നതെന്നും ബലറാം പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് Read More …

കുമ്മനം രാജശേഖരനെതിരെ പരാതിയുമായി എസ്എഫ്‌ഐ

തിരുവന്തപുരം: ആര്‍എസ്എസ്‌സിപിഎം സംഘര്‍ഷത്തിനിടയാക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പരാതിയുമായി എസ്എഫ്‌ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി കണ്ണൂരില്‍ ആര്‍എസ്എസ്‌സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് പരാതി. ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരില്‍ Read More …

500,1000 നോട്ടുകളുമായി യുവാവ് പിടിയില്‍

കോഴിക്കോട്: അസാധുവാക്കപ്പെട്ട 500,1000 നോട്ടുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുകോടി രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായാണ് യുവാവിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ കാറില്‍ നിന്നും അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കരുമാത്ര നെയ്‌വേലി പറമ്പില്‍ എന്‍ബി സിറാജുദ്ദീ(39) നാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം Read More …

പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഇന്ത്യ പര്യടനം ആരംഭിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, രഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുമായി മഹ്മൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ മഹ്മൂദ് അബ്ബാസിന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദ് ഹൗസില്‍ Read More …

പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ല

ന്യൂഡല്‍ഹി: പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന്റെ മുന്നറിയിപ്പ്. ഭീകരസംഘടനകളെ അമര്‍ച്ചചെയ്യാന്‍ പാകിസ്താന് കഴിയുന്നില്ലെങ്കില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്രതീക്ഷിത ആക്രമണങ്ങളാകും ഇനി ഉണ്ടാവുക. ഭീകരവേട്ട നടത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കില്ലെന്നും അത് ചെയ്തുകാണുക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് Read More …

ലാസ്റ്റ്‌ഗ്രേഡ്, എച്ച്.എസ്.എസ്.ടി. തസ്തികകളില്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ ഉള്‍പ്പെടെ 89 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് നിലവില്‍ റാങ്ക്പട്ടികയുണ്ട്. ജൂണ്‍ 30ന് കാലാവധി അവസാനിക്കും. 2009 നവംബറിലാണ് ഈ തസ്തികയ്ക്ക് ഒടുവില്‍ അപേക്ഷ ക്ഷണിച്ചത്. പ്രധാന വിഷയങ്ങളുടെ ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ റാങ്ക്പട്ടികകള്‍ Read More …

നരേന്ദ്രമോദി നല്ല അയല്‍ക്കാരന്‍

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയല്‍ക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക സംഘടിപ്പിച്ച മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി അനുമോദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ കാണാന്‍ ഡല്‍ഹിക്ക് പോകുമ്‌ബോള്‍ തനിയെ നടക്കാന്‍ കഴിയാത്തതിനാല്‍ സഹായിയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ചെന്ന് കയറിയ Read More …