കപില്‍ മിശ്രയെ മര്‍ദ്ദിച്ചു : ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ എ എ പി എം എല്‍ എമാരുടെ കൈയ്യാങ്കളി . കപില്‍ മിശ്രയെ എ എ പി എം എല്‍ എമാര്‍ മര്‍ദ്ദിച്ചു . അരവിന്ദ് കേജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്തില്‍ അരിശം പൂണ്ടാണ് എം എല്‍ എമാര്‍ മിശ്രയെ മര്‍ദ്ദിച്ചത്.

വിഴിഞ്ഞം കരാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കരാറിനെ കുറിച്ച് അന്വേഷിക്കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ Read More …

ആര്‍.എസ്.എസ് വേദിയില്‍ സി.പി.എം എം.എല്‍.എ പങ്കെടുത്തത് വിവാദമാകുന്നു

തൃശൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം എം.എല്‍.എ പങ്കെടുത്തത് വിവാദമാകുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണനാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്. സംഭവത്തിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എല്‍.എ പങ്കെടുത്തത്.   കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള രാഷ്ട്രീയ പോരിനിടെ സി.പി.എം ശാഖയില്‍ Read More …

കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഹൈക്കോടതി

കൊച്ചി: കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ നല്‍കി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ നിയമത്തെ അനുകൂലിച്ച കോടതി വിജ്ഞാപനം വായിക്കുക പോലും ചെയ്യാതെയാണ് ആളുകള്‍ പ്രതിഷേധവുമായി ഇറങ്ങുന്നതെന്ന് നിരീക്ഷിച്ചു. കന്നുകാലിച്ചന്തകളില്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നത് മാത്രമാണ് വിജ്ഞാപനത്തിലൂടെ നിരോധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് Read More …

സംസ്ഥാനത്ത് ഇറച്ചി വില കുതിക്കുന്നു

കോഴിക്കോട്: കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു. വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാല്‍പ്പത് രൂപയുടെ വ്യത്യാസമാണ് ഇറച്ചി വിലയിലുണ്ടായത്. എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില. റമദാന്‍ മാസമായതിനാല്‍ ഇറച്ചി വില ഇനിയും കൂടാനാണ് സാധ്യത. സംസ്ഥാനത്തെ Read More …

മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്ത് അനുമതി വേണ്ട

തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ പഞ്ചായത്ത് അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് Read More …

യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തി

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. താല്‍ക്കാലിക രാമക്ഷേത്രം മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ എല്‍.കെ. അഡ്വാനി അടക്കമുള്ള ബിജെപിവിഎച്ച്പി നേതാക്കള്‍ക്കെതിരേ ലക്‌നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ അയോധ്യയിലെ സന്ദര്‍ശനം. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അയോധ്യയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. കാബൂളിലെ വാസിര്‍ ഖാന്‍ പ്രദേശത്താണ് ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്നത്. കാബൂളിലെ ബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യന്‍ എംബസിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. എംബസിയുടെ 50 മീറ്റര്‍ പരിധിയിലാണ് ബോംബ് സ്‌ഫോടനം Read More …