മധ്യവേനലവധി ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ ശുദ്ധജലലഭ്യത ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ഫെബ്രുവരി 25ന് നിര്‍ദേശിച്ചിരുന്നു. കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച് കുട്ടികള്‍ക്ക് Read More …

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്: കോടിയേരി

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി സര്‍ക്കാരിനുള്ള തിരിച്ചടിയല്ല. കോടതി വിധി പരിശോധിച്ചു നടപ്പാക്കും. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ല. കോടതി വിധി ദുരപദേശപരമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രി എം.എം. മണിക്കെതിരായ പ്രതിഷേധം Read More …

ജീവനോടെ പിടികൂടുന്ന തീവ്രവാദികളുടെ കരള്‍ ഉപ്പും വിനാഗിരിയും കൂട്ടി കഴിക്കുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ്

ബൊഹോല്‍: ജീവനോടെ പിടികൂടുന്ന മുസ്ലീം തീവ്രവാദികളുടെ കരള്‍ ഉപ്പും വിനാഗിരിയും കൂട്ടി കഴിക്കുമെന്ന് ഫിലിപ്പൈന്‍ വിവാദ പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത്. താന്‍ തീവ്രവാദികളേക്കാള്‍ ക്രൂരനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നവരെ കൊല്ലുമെന്ന് പ്രസിഡന്റ് മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൊഹോല്‍ പ്രവിശ്യയിലെ റിസോര്‍ട്ടില്‍ മുസ്ലീം തീവ്രവാദികള്‍ നടത്താനിരുന്ന ഭീകരാക്രമണം സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ ജീവനോടെ Read More …

നെല്ലുസംഭരണത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല: പ്രതിഷേധവുമായി കര്‍ഷകര്‍

ആലപ്പുഴ: നെല്ലുസംഭരണത്തിന്റെ അവസാനഘട്ടത്തിലും കര്‍ഷകരും മില്ലുടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സപ്ലൈകോ അധികൃതര്‍ക്ക് കഴിയുന്നില്ല. നെടുമുടി, തകഴി, ചമ്പക്കുളം, അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കൈനകരി തുടങ്ങിയ പാടശേഖരങ്ങളിലാണ് സംഭരണം നടക്കാനുള്ളത്. ഈ പാടശേരങ്ങളിലെ നെല്ലിന് ഗുണനിലവാരം കുറവാണെന്ന വാദമുയര്‍ത്തി മില്ലുകാര്‍ സംഭരണത്തിന് തയ്യാറാവുന്നില്ലന്ന് കര്‍ഷകര്‍ ആരോപിച്ചു. കിഴിവിനത്തില്‍ മില്ലുടമകള്‍ ഈടാക്കുന്ന തൂക്കത്തിന് ആനുപാതികമായി നഷ്ടപരിഹാരം Read More …

അവിഹിതബന്ധം: മകള്‍ അമ്മയെ വെട്ടിനുറുക്കി റെയില്‍ വേ ട്രാക്കില്‍ ഉപേക്ഷിച്ചു

പാറ്റ്‌ന:  കഴിഞ്ഞയാഴ്ചയാണ് റെയില്‍ വേ പോലീസ് പാറ്റ്‌ന ഗയ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഒരു ബാഗ് കണ്ടെടുത്തത്. ബാഗിനുള്ളില്‍ ഒരു സ്ത്രീയുടെ അറുത്തെടുത്ത തലയായിരുന്നു. അതേ ദിവസം തന്നെ പാര്‍സ ബാസാര്‍ സ്റ്റേഷന്‍ പരിധിയിലെ റെയില്‍ വേ ട്രാക്കില്‍ നിന്നും ജക്കാപൂരില്‍ നിന്നും മറ്റ് ബാഗുകള്‍ കൂടി കണ്ടെടുത്തു. ഈ രണ്ട് ബാഗിലും സ്ത്രീയുടെ ശരീരഭാഗങ്ങളായിരുന്നു. Read More …

ശബരിമലയില്‍ നടന്ന ആചാര ലംഘനങ്ങള്‍ ദേവസ്വം വിജിലന്‍സ് ഒതുക്കി തീര്‍ത്തു

പത്തനംതിട്ട: ശബരിമലയില്‍ നടന്ന ആചാര ലംഘനങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെല്ലാം ദേവസ്വം വിജിലന്‍സ് ഒതുക്കിത്തീര്‍ത്തു. ശബരിമലയില്‍ യുവതികള്‍ എത്തിയതായുള്ള പരാതി, ആചാരത്തിന് വിരുദ്ധമായി ഒരു ദിവസം നേരത്തെ നട തുറന്ന സംഭവം, ചലച്ചിത്ര നടന്‍ ശീകോവിലിന് മുന്നില്‍ നിന്ന് ഇടയ്ക്ക കൊട്ടിയത് തുടങ്ങിയവയെ സംബന്ധിച്ച അന്വേഷണമാണ് വിജിലന്‍സ് വിഭാഗം നടപടികളൊന്നും എടുക്കാതെ ഒതുക്കിത്തീര്‍ത്തിരിക്കുന്നത്. ശബരിമലയില്‍ അയ്യപ്പ സ്വാമിക്കും Read More …

വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്

തിരുവനന്തപുരം: വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ വാക്കും വാചകവും സമൂഹത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ആലോചിച്ച് വേണം സംസാരിക്കാനെന്നും സ്പീക്കര്‍ വ്യക്തമാക്കി. എം എം മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കോഴിക്കോട്  എയര്‍ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകള്‍പൊട്ടി. കരിപ്പൂര്‍  വിമാനത്താവളത്തില്‍ നിന്നും 11 മണിയോടെ റണ്‍വെയില്‍ നിന്നും വിമാനം പറന്ന് ഉയരുന്നതിനിടെയാണ്  ടയറുകള്‍ പൊട്ടിയത്.   തിരിച്ചു വിളിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. സംഭവത്തെ  തുടര്‍ന്ന് മറ്റു വിമാന സര്‍വ്വീസുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.