ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും ജാമ്യം

കൊച്ചി: ജിഷ്ണു കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കും ജാമ്യം. കേസിലെ പ്രതികളായ പ്രവീണിനും ദിപിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളെ ജയിലിലടക്കേണ്ട കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി അറിയിച്ചു. കേരളത്തില്‍ ആരെയും ജയിലിലടക്കാവുന്ന സാഹചര്യമാണെന്ന് കോടതി വിമര്‍ശിച്ചു. പ്രാധാന Read More …

കുല്‍ഭൂഷണ്‍; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്താന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ Read More …

ഗൂഢാലോചന നടത്തത് സര്‍ക്കാരെന്ന് മിനി

തിരുവനന്തപുരം: ജിഷ്ണു കേസില്‍ ഗൂഢാലോചന നടത്തുന്നത് സര്‍ക്കാറാണെന്ന് എസ്.യു.സി.െഎ പ്രവര്‍ത്തക മിനി. മഹിജയുടെ സമരത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ജിഷ്ണുവിെന്റ കുടുംബാംഗങ്ങളുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് നാലുപേരുെട അറസ്റ്റ്. സ്വാശ്രയ മാനേജ്‌മെന്റ് തലത്തിനൈഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസും കൂട്ടാളികളും ഗൂഢാലോചന Read More …

മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിന് വൈകിട്ട് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ Read More …

മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ മറുപടി

തിരുവനന്തപുരം: സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിന് മനസിലായെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറ!ഞ്ഞു. ജിഷ്ണു കേസില്‍ സമരം നടത്തിയവര്‍ക്ക് ഒന്നും നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ Read More …

സമാധാനപരമായ സൗഹൃദം ആഗ്രഹിക്കുന്നു

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയല്‍രാജ്യവുമായി നല്ല ബന്ധം പുലര്‍ത്തുകയാണ് ഇസ്ലാമാബാദിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമാണ് തങ്ങള്‍ കാംക്ഷിക്കുന്നത്, യുദ്ധത്തിനോട് താല്‍പര്യമില്ല. ഇന്ത്യയുമായി സൗഹൃദം തുടരാന്‍ പാക്കിസ്ഥാന് മടിയില്ലെന്നും ഷെരീഫ് അറിയിച്ചു. ഏതുതരം ഭീഷണിയേയും എതിര്‍ക്കാര്‍ പാക്കിസ്ഥാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാര വൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് പാക് Read More …

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ നീക്കം

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം. മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്ബുകള്‍ അടച്ചിടാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. Read More …

രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായിരുന്ന രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച മറ്റ് ചില ഉദ്യോഗസ്ഥര്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഒടുവില്‍ രമണ്‍ ശ്രീവാസ്തവയുടെ കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തുകയായിരുന്നു. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണ രംഗത്തും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന Read More …