എം എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ഓര്‍ക്കണമെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ ചരിത്രത്തിലെ സ്ഥാനം ചവറ്റു കുട്ടയായിരിക്കുമെന്നും അങ്ങനെ ഉള്ളവരോട് തനിക്ക് മറുപടി പറയാന്‍ താല്പര്യം ഇല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎം മണി കേരളത്തിന് അപമാനം; വി.എം സുധീരന്‍

തിരുവന്തപുരം മന്ത്രി എം.എം മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ മണിയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ എം.എം മണി നടത്തിയ പ്രസ്താവനകളാണ് സുധീരന്റെ വിമര്‍ശനത്തിന് ആധാരം. കയ്യേറ്റ ഭൂമിയിലെ Read More …

മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയും കുമ്മനം

തിരുവനന്തപുരം: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തിനും ധര്‍മത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു.     ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനക്കുള്ള അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടി കുറച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുന്‍മുഖ്യമന്ത്രിമാരായ മുലായം സിങ്ങ് യാദവ്, മകന്‍ അഖിലേഷ് യാദവ്, മായാവതി മറ്റ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടേയും സുരക്ഷ വെട്ടിക്കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റ് നിരോധിച്ചത്. അതേസമയം, ബി.ജെ.പി നേതാവ് വിനയ് കത്യാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കത്യാറിന് സെഡ് കാറ്റഗറി സുരക്ഷ Read More …

എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണം

കൊച്ചി: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ ദേവികുളം സബ്കളക്ടറെ പരിഹസിച്ച മന്ത്രി എം.എം. മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മണിയുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ഇനി ശോഭമാളിലും

തൃശൂര്‍: തൃശ്ശൂര്‍ ശോഭമാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ആരംഭിക്കുന്നു. തൃശ്ശൂര്‍ പുഴക്കല്‍ ശോഭമാളിലാണ് വിദേശ മദ്യ കോര്‍പ്പറേഷന്റെ ഷോറൂം വരുന്നത്. വില കൂടിയ മദ്യം വില്‍ക്കുന്ന ഷോറൂമാണ് ഇവിടെ ആരംഭിക്കുക. നേരത്തെ പരിസരത്ത് ഉണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലറ്റ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബെവ്‌കോ ഷോറൂം ശോഭ മാളിലും Read More …

ഉമാ ഭാരതി രാജിവയ്ക്കണം : പ്രതിപക്ഷം

ന്യൂഡല്‍ഹി : ഉമാ ഭാരതി കേന്ദ്രമന്ത്രി സ്ഥാനത്തില്‍ തുടരരുതെന്ന് പ്രതിപക്ഷം. 25 വര്‍ഷം മുന്‍പ് നടന്ന അയോദ്ധ്യയിലെ തര്‍ക്കമന്ദിരമായ ബാബ്‌റി മസ്ജിദ് പൊളിച്ചു മാറ്റിയതിലെ ഗൂഡാലോചന കേസ് നില നില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം രാജി ആവിശ്യപ്പെട്ടത്.   അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഉമാഭാരതിക്കുമെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. Read More …

അദ്വാനിക്കെതിരെ വീണ്ടും ഗൂഢാലോചന കുറ്റം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഡാലോചനക്കേസില്‍ എല്‍. കെ അദ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുരളി മനോഹര്‍ ജോഷിയടക്കമുള്ള ബിജെപി നേതാക്കള്‍ വിചാരണ നേരിടണം. ഗൂഢാലോചനക്കേസിന്റെയും ആക്രമണ കേസിന്റെയും വിചാരണ ഒരു കോടതിയില്‍ നടത്താനും ഉത്തരവായി. Read More …