എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂ: എം എം മണി
കണ്ണൂര്‍: എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അറക്കുന്നതിനു മുന്‍പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായതെന്നും പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘അതിരപ്പിള്ളിയുടെ കാര്യത്തില്‍ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് കര്‍ക്കശമായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം Read More …
രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു
മുംബൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തരഅന്താരാഷ്ട്ര ടെര്‍മിനലുകളില്‍ ബോംബ് സ്ഥാപിച്ചതായാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തില്‍ പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല. ഭീകരര്‍ വിമാനം റാഞ്ചാന്‍ Read More …
സി.പി.ഐയോട് കോണ്‍ഗ്രസിന് അകല്‍ച്ചയില്ല
തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. സി.പി.ഐ യാഥാര്‍ത്ഥ്യബോധമുള്ള പാര്‍ട്ടിയാണെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്കും ഉള്ളത്. സി.പി.എമ്മിന്റെ മേല്‍ക്കോയ്മ ചോദ്യംചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ Read More …
എ എ പി സര്‍ക്കാരിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: സെക്കണ്ടറി ക്ലാസുകളില്‍ സംസ്‌കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. ഉറുദു, സംസ്‌കൃതം, പഞ്ചാബി പോലുള്ള ഭാഷകള്‍ സര്‍ക്കരിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഇല്ലാതാകുമെന്ന് കാണിച്ചാണ് ഡല്‍ഹിലെ സംസ്‌കൃത് ശിക്ഷക് സംഘ് സംഘടന പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് ആംആദ്മി സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനമെന്നും Read More …
മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകസമരം
ന്യൂഡല്‍ഹി : പ്രതിഷേധത്തിന്റെ മറ്റൊരുമുഖവുമായി ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകരുടെ സമരം.കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ ആത്മഹത്യചെയ്ത കര്‍ഷകരുടെ, വിധവവമാരുടെ വേദനയും ദുരവസ്ഥയും മുന്‍നിര്‍ത്തി മംഗല്‍സൂത്ര മുറിച്ച് പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍.തമിഴ്‌നാട് സംസ്‌കാരമനുസരിച്ച് വിവാഹബന്ധത്തിന്റെ പ്രതീകമാണ് മംഗല്‍സൂത്ര. തമിഴ്‌നാട്ടില്‍ കാര്‍ഷിക കടങ്ങളും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാന Read More …
സിപിഎം യോഗം വിളിക്കുന്നു
കോഴിക്കോട് : ജിഷ്ണു പ്രണോയ് കേസിലെ വസ്തുതകള്‍ വിശദീകരിക്കാന്‍ സിപിഎം യോഗം വിളിക്കുന്നു. ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗങ്ങള്‍ വിളിക്കാനാണ് തീരുമാനം. ജില്ലാ കമ്മിറ്റികളില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. 23 ന് വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും.
ശബരിമലയില്‍ സ്ത്രീകളെത്തി
പത്തനംതിട്ട: മുമ്പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ പല പ്രശ്‌നങ്ങളും നടന്നതാണ്. ഇന്നും സ്ത്രീകളുടെ പ്രവേശന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സുനില്‍ സ്വാമിയുടെ നേതൃത്വത്തില്‍ യുവതികള്‍ സന്നിധാനത്തെത്തിയെന്നാണ് പറയുന്നത്. സംഭവത്തിന്റെ ചിത്രം ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായിരിക്കുകയാണ് വൈറലായത്. ശബരിമലയിലെ സ്വാധീനം ഉപയോഗിച്ചാണ് സുനില്‍ സ്വാമി Read More …
