സമൃദ്ധിയുടെ സന്ദേശവുമായി വിഷുവെത്തി

തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും സമ്ബല്‍ സമൃദ്ധിയുടേയും സന്ദേശവുമായി വിഷുവെത്തി. കണിയൊരുക്കിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും കൈനീട്ടം നല്‍കിയും വാങ്ങിയും ലോകമെമ്ബാടുമുള്ള മലയാളികള്‍ വിഷു ആഘോഷിച്ചു. സൂര്യന്‍ മീനരാശിയില്‍ നിന്നും മേടരാശിയിലെത്തുന്ന അവസരമാണ് വിഷു. മലയാളിയുടെ പുതുവര്‍ഷം കൂടിയാണ് വിഷു. തിന്മയുണര്‍ത്തുന്ന കാഴ്ചകളെ മറച്ച് നല്ല ഒരു നാളെയെ വരവേല്‍ക്കുന്നതാണ് വിഷു എന്നാണ് സങ്കല്‍പ്പം. ഇതാണത്രേ കണി കാണുന്നതിന് Read More …

അക്കാദമികളെ വിമര്‍ശിച്ച് ഐഎം വിജയന്‍

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ അക്കാദമികളെ വിമര്‍ശിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ ഐഎം വിജയന്‍ രംഗത്ത്. പണക്കാര്‍ക്ക് തടികുറയ്ക്കാനുള്ള ഇടങ്ങളായി കേരളത്തിലെ അക്കാദമികള്‍ മാറി. ഇത്തരം അക്കാദമികള്‍ കൊണ്ട് ഫുട്‌ബോള്‍ വളരില്ലന്നും ഫുട്‌ബോളിന്റെ വികസനത്തിനായി പുതിയ പദ്ധതി കേന്ദ്ര കായിക മന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്നും ഐഎം വിജയന്‍ പറഞ്ഞു. ഒരുകാലത്ത് ഇന്ത്യടീമില്‍ കേരളത്തില്‍ നിന്ന് ഏഴു Read More …

പ്രവാചക നിന്ദ: വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

ഇസ്ലാമാബാദ് : പ്രവാചക നിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. 23 കാരനായ ജേര്‍ണലിസം വിദ്യാര്‍ത്ഥിയെയാണ് സഹപാഠികള്‍ വടികള്‍ ഉപയോഗിച്ച് പട്ടാപ്പകല്‍ തല്ലികൊന്നത്. ഖൈബര്‍പഖ്തുന്‍ഖ്വ പ്രവിശ്യയിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാലയിലെ ജേര്‍ണലിസം വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട മാഷല്‍ ഖാന്‍. സര്‍വകലാശാല വളപ്പില്‍ വച്ച് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് Read More …

ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി വിവരം

കാസര്‍ഗോഡ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി മുര്‍ഷിദ് അഹമ്മദ് അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദീന്‍ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ Read More …

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മോദി ട്വീറ്ററില്‍ കുറിച്ചു.

അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

എടക്കര: നൊന്തു പെറ്റ മാതാവിനെ ലൈംഗിക അതിക്രമത്തിനിടയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്‌സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ രാധാമണി (45) ആണ് കെല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാര്‍ (20) നെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. തലയ്ക്ക് പരുക്കേറ്റാണ് രാധാമണി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ Read More …

ഹൈവേ പദവി എടുത്തുകളയും; മുംബൈയില്‍ മദ്യശാലകള്‍ തുറക്കുന്നു

മുംബൈ: മുംബൈയിലും പരിസരത്തുമായി ചില്ലറക്കടകളും ബാറുകളുമടക്കം 340 മദ്യവ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നു. മുംബൈ നഗരത്തെ നഗരപ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എടുത്തുകളയുന്നതോടെയാണ് ഇതു സാധ്യമാവുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ മുംബൈ മെട്രോപൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ഈ രണ്ടു റോഡുകളുടെയും ഹൈവേ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ടു ബുധനാഴ്ച Read More …

സൗദി പൊതുമാപ്പ്: പ്രയോജനപ്പെടുത്തിയത് ആയിരങ്ങള്‍

ജിദ്ദ: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 16 ദിവസം പിന്നിട്ടതോടെ മലയാളികള്‍ ഉള്‍പ്പെടെ 13,000ത്തിലേറെ നിയമലംഘകര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇതില്‍ പകുതിയോളം നിയമനടപടി പൂര്‍ത്തിയാക്കി സ്വദേശങ്ങളിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഔട്ട്പാസിനുള്ള കാത്തിരിപ്പിലാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഓരോ ദിവസവും വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേരാണ് ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) കേന്ദ്രങ്ങളിലെത്തുന്നത്. അറബ് രാജ്യങ്ങളില്‍നിന്നുള്ള നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്നുണ്ട്. Read More …