അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കും
ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനായി സമവായമുണ്ടാക്കും. ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂര്‍വമായ തീരുമാനമെടുക്കണം. അതുടനുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നോട്ടിറങ്ങും. വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചുപൂട്ടും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും Read More …
പുനരവലോകനം വേണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ നിയമങ്ങളിലും സംവിധാനങ്ങളിലും പുനരവലോകനം വേണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്റെ സമീപന രേഖയില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചതായി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും ശിക്ഷിക്കുന്നതിനും ഉള്ള നിയമങ്ങളും ഇവര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം Read More …
ജുഡിഷ്യല്‍ അന്വേഷണം വേണം
തിരുവനന്തപുരം : എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരാളെ ബലിയാടാക്കി ബാക്കിയുള്ളവരെ രക്ഷിക്കാനാണ് ശ്രമം. ചോദ്യപേപ്പര്‍ നിര്‍മ്മാണം കെ.എസ്.ടി.എ ബിസിനസാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വി.എസ് അച്യുതാനന്ദന്റെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ളതാണ്. പിണറായിയോട് പറയാന്‍ Read More …
വൈറ്റ് ഹൗസിന്റെ മതിലുചാടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
വാഷിംഗ്ടണ്‍: ട്രംപിനെ കണ്ട് സംസാരിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസിന്റെ മതിലു ചാടാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇത് മൂന്നാം വട്ടമാണ് ഇതേ യുവതി മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുന്നത്. മാര്‍കി ആന്‍ഡേഴ്‌സണ്‍ എന്ന 38കാരിയാണ് വൈറ്റ് ഹൗസിന്റെ മതില്‍ ചാടികടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ട്രഷറി കെട്ടിടത്തിന്റെ തെക്കുകിഴക്കന്‍ Read More …
മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടും
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ യുപിയിലെ ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശിനെ Read More …
യുവതിയെ തിരഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോയ എസ്‌ഐ മദ്യലഹരിയില്‍ അഴിഞ്ഞാടി
കോഴിക്കോട്: കേസന്വേഷണത്തിനായി തമിഴ്‌നാട്ടിലേക്ക് പോയ ഗ്രേഡ് എസ്‌ഐ മദ്യലഹരിയില്‍ അഴിഞ്ഞാടിയതായി പരാതി. അന്വേഷണത്തിനായി എസ്‌ഐയുടെ കൂടെപോയ സിവില്‍ പോലീസ് ഓഫീസറെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. എസ്‌ഐയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സംഭവത്തില്‍ പരാതി നല്‍കിയതായും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നടക്കാവ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നഗരത്തിലെ Read More …
എല്‍ഇഡി ടെലിവിഷന്‍: വിലകുറച്ച് വിപണി പിടിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍
മുംബൈ: കടുത്ത മത്സരം നേരിടുന്ന എല്‍ഇഡി ടെലിവിഷന്‍ രംഗത്ത് വിപണി പിടിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ വിലയില്‍ 15 ശതമാനംവരെ കുറവ് വരുത്തുന്നു. ചെറുകിട ബ്രാന്‍ഡുകളായ മൈക്രോമാക്‌സ്, ഇന്റക്‌സ്, ടിസിഎല്‍, ബിപിഎല്‍, സാന്‍സുയ് തുടങ്ങിയ കമ്ബനികളുടെ മത്സരം ചെറുക്കുന്നതിനാണ് എല്‍ജി, സാംസങ്, സോണി എന്നീ വന്‍കിടക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്. 22,000 കോടി മൂല്യമുള്ള എല്‍ഇഡി ടെലിവിഷന്‍ Read More …
