മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ദമ്മാം: മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി ബാലനുമാണ് മരിച്ചത്. ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് Read More …

എ ബി വി പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് എ ബി വി പി പ്രവര്‍ത്തകരുടെ ഭീഷണി

ന്യൂഡല്‍ഹി: എ ബി വി പിക്കെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന് തുടക്കമിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ ബലാത്സംഗം ചെയ്യമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഭീഷണിക്ക് ഇരയായ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍ കൗര്‍ തന്നെയാണ് ഭീഷണിക്കാര്യം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഭീഷണി അധികവും വരുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് രാഹുല്‍ Read More …

മതേതര കൂട്ടായ്മക്ക് രൂപം നല്‍കും

മലപ്പുറം ദേശീയതലത്തില്‍ മതേതര പാര്‍ട്ടികളുമായി സഹകരിച്ച് ന്യൂനപക്ഷ, ദളിത്, പിന്നാക്ക കൂട്ടായ്മയുണ്ടാക്കുമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മുമ്പത്തേതു പോലെയല്ല. അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്.     പ്രധാനമന്ത്രി പോലും വിദ്വേശ Read More …

പി.സി.ജോര്‍ജ് കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചു

തിരുവനന്തപുരം: പി.സി.ജോര്‍ജ് എം.എല്‍.എ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. നിയമസഭയിലെ കാന്റീന്‍ ജീവനക്കാരനാണ് മര്‍ദനമേറ്റത്. ഊണ് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജീവനക്കാരന്റെ മുഖത്തും ചുണ്ടിലും മുറിവേറ്റു.

ജിഷ്ണു കേസില്‍ അപാകത പരിഹരിക്കും

വടകര: ജിഷ്ണു വധക്കേസില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. അപാകതകള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ ധരിപ്പിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഎമ്മിന്റെ പ്രതിനിധി എന്ന നിലയിലാണ് താന്‍ ജിഷ്ണുവിന്റെ Read More …

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്: എം.ടി രമേശ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപ്പറ്റിയും ക്രമസമാധാന നിലയുടെ തകര്‍ച്ചയെപ്പറ്റിയും പറയാന്‍ മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ആര്‍എസ്എനിനെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിയുടെ ഭരണത്തില്‍ കേരളം ക്രിമിനലുകളുടെ താവളമായി Read More …

അരി വില നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിലോയ്ക്ക് 25 രൂപ നിരക്കില്‍ മാവേലി സ്‌റ്റോറുകള്‍ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയര്‍ന്ന വില പിടിച്ചുനിര്‍ത്താനാവും. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ Read More …

മുഖ്യമന്ത്രി സ്വന്തം പേര് മാറ്റണം; കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയമാണെന്ന മുഖ്യമന്ത്രിയുടെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ ചരിത്രബോധമില്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്ന് കുമ്മനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം പിണറായിക്ക് നേരെ തിരിഞ്ഞത്. ഭാരതത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പഠിക്കാന്‍ പിണറായി ശ്രമിക്കണം. Read More …