എം എം മണിക്ക് വി.എസിന്റെ മറുപടി

പാലക്കാട്: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എം.എം.മണിക്ക് മറുപടിയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് വി.എസ് പറഞ്ഞു. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നതെന്നും മണിയുടെ പേര് പറയാതെ വി.എസ് സൂചിപ്പിച്ചു. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പപറഞ്ഞു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ പിന്തുണച്ചും Read More …

ജി.എസ്ടി ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി) ബില്ല് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചു. ഏകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. സേവന നികുതികള്‍, വാറ്റ്, എക്‌സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാല്‍ ഉണ്ടാകില്ലെന്ന് ബില്ലിനെ കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചു. ജി.എസ്.ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ജി.എസ്.ടി Read More …

സൗദിയില്‍ തൊഴിലുടമ ലൈംഗിക അടിമയാക്കി; എംബസിയുടെ സഹായം തേടി ഇന്ത്യന്‍ യുവതി

ഹൈദരാബാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊഴിലുടമയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഇപ്പോള്‍ ഇയാളുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിവിലാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എങ്ങനെയെങ്കിലും അഭയം തേടണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനു മുന്‍പ് തൊഴിലുടമയുടെ Read More …

നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: മദ്യ ലഹരിയില്‍ കൊച്ചിയിലെ പ്രമുഖ ബാറില്‍ അഴിഞ്ഞാടുകയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് മഹാ സുബൈര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആക്രമിക്കുകയും ചെയ്ത കേസില്‍ എറണാകുളം സ്വദേശികളായ നാല് യുവാക്കള്‍ പിടിയില്‍. വരാപ്പുഴ സ്വദേശി ആന്റണി (24), എസ്.ആര്‍.എം റോഡ് സ്വദേശി മുഹമ്മദ് ഹിഷാം (24), മാമംഗലം സ്വദേശി കാള്‍ട്ടന്‍ പാറമേല്‍ (25), അയ്യപ്പന്‍കാവ് സ്വദേശി Read More …

രാഷ്ട്രപതിയാകാന്‍ ഇല്ല

മുംബൈ : രാഷ്ട്രപതിയാകാന്‍ താനില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിട്ടുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗവത് നിലപാട് അറിയിച്ചത്. മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന Read More …

അഞ്ഞുറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500 ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ചു പൂട്ടിച്ചു. കെഎഫ്‌സിയുടെ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെയാണ് പൂട്ടിയത്. കടകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു നൂറോളം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച കടകളില്‍ എത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ബുധനാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കടകള്‍ പൂട്ടിച്ചത്.   നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. Read More …

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു

മലപ്പുറം രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി.   പെണ്‍കുട്ടിയുടെ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.     സംഭവത്തില്‍ വനിതാകമ്മിഷനും Read More …

മോദി വീണ്ടും അമേരിക്കയിലേക്ക്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം അമേരിക്ക സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.സന്ദര്‍ശനത്തിന്റെ തിയതി കൃത്യമായി ലഭിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പിയെ അനുമോദിച്ച് കൊണ്ട് ട്രംപ് മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഒബാമയുടെ ഭരണസമയത്ത് മോദി Read More …