എ.ടി.എമ്മുകളില്‍ നോട്ട് സൂക്ഷിക്കേണ്ടെന്ന് നിര്‍ദേശം

കോഴിക്കോട്: പൊതുമേഖലബാങ്കുകളില്‍ വീണ്ടും നോട്ടുക്ഷാമം. നിയന്ത്രണം പിന്‍വലിച്ചതോടെ ഇടപാടുകാര്‍ കൂടുതല്‍പണം പിന്‍വലിക്കുന്നുണ്ട്. അതിനനുസരിച്ച് നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍നിന്ന് ലഭിക്കുന്നില്ല. എ.ടി.എമ്മുകളില്‍ നോട്ടുകള്‍ വയ്‌ക്കേണ്ടെന്നാണ് ബാങ്കുകള്‍ക്ക് വാക്കാലുള്ള നിര്‍ദേശം. ഇതുകാരണം പല പൊതുമേഖലാബാങ്കുകളുടെയും എ.ടി.എമ്മുകള്‍ അടഞ്ഞുകിടന്നു. ഗ്രാമീണമേഖലയില്‍ ദിവസങ്ങള്‍ക്കുമുമ്‌ബേ പ്രതിസന്ധി തുടങ്ങിയിരുന്നു. ട്രഷറി ഇടപാടുകളെയും നോട്ട്ക്ഷാമം ബാധിച്ചിട്ടുണ്ട്. എസ്.ബി.ഐ., എസ്.ബി.ടി., കനറാബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കുപോലും ആവശ്യമുള്ളതിന്റെ പത്തുശതമാനംപോലും Read More …

എം എം മാണിക്കെതിരെ കാനം

തിരുവനന്തപുരം: അപ്രായോഗീകമായ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചാണ് വൈദ്യുതി മന്ത്രി എംഎം മണി പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 1992 മുതല്‍ പല മന്ത്രിമാരും ഇങ്ങനെ പറയുന്നുണ്ടെങ്കിലും 2016 ആയിട്ടും ഒന്നും നടന്നിട്ടില്ല. മന്ത്രി മണിയും പറഞ്ഞു കുറച്ചു കഴിയുമ്പോള്‍ നിര്‍ത്തിക്കൊള്ളുമെന്നും കാനം പറഞ്ഞു. സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന സബ് കളക്ടറെ Read More …

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.ചീരക്കടവ് ശാന്തി മുരുകന്‍ ദമ്ബതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിക്കുമ്‌ബോള്‍ കുഞ്ഞിന് 860 ഗ്രാം മാത്രമായിരുന്നു തൂക്കം. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണ് ഇത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ട്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തിത്തല്‍. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍പ്രവര്‍ത്തനം വലയിരുത്തുകയെന്ന പ്രധാന അജന്‍ഡയോടെയാണ് സെക്രട്ടേറിയറ്റ് ചേര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ സമര്‍പ്പിച്ചു.പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരായതിനാല്‍ അതിന്റെ ഭാരവും Read More …

പത്തനംതിട്ട ഹരിതാഭമാക്കാന്‍ അഞ്ചു ലക്ഷം വൃക്ഷതൈകള്‍

പത്തനംതിട്ട  ജില്ലയെ ഹരിതാഭമാക്കാന്‍ പത്തനംതിട്ട കൈപ്പട്ടൂരിലും, തിരുവല്ല ആലംതുരുത്തിയിലുമുള്ള വനം വകുപ്പിന്റെ നഴ്‌സറികളില്‍ അഞ്ച് ലക്ഷം വൃക്ഷതൈകള്‍ തയാറായിവരുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്നതിനും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വച്ചുപിടിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് തൈകള്‍ തയാറാക്കുന്നത്. ഫലവൃക്ഷങ്ങള്‍, തടിക്കും വിറകിനും ഉപയോഗിക്കാവുന്ന വൃക്ഷങ്ങള്‍, നക്ഷത്ര വൃക്ഷങ്ങള്‍, കാവുകളുടെ സംരക്ഷണത്തിന് Read More …

യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടരുത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ വേണ്ടെന്ന് സംസ്ഥാനത്തെ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് യുപിയുടെ വികസനത്തിനായി വേണ്ടതു ചെയ്യാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് വന്‍ വിജയം നല്‍കിയ ഉത്തര്‍പ്രദേശിലെ ജനവിധിയെ അര്‍ഹിക്കുന്ന Read More …

ലണ്ടനിലെ ആക്രമണം: ഏഴു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: നാലുപേരുടെ മരണത്തിന് ഇടയാക്കിയ, ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടയാള്‍ മാത്രമാണെന്ന് പോലീസ് വിശ്വസിക്കുന്നതായി തീവ്രവാദപ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്ര Read More …

12 വയസ്സുകാരന്‍ അച്ഛനായി. അമ്മയ്ക്ക് 16 വയസ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍. 12 വയസ്സുള്ള ആണ്‍കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ച 16കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവം നടന്നത്. മാര്‍ച്ച് ആദ്യവാരമാണ് 16കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വ്യക്തമായത്. ചില Read More …