പി.കൃഷ്ണദാസിന് ജാമ്യം

കൊച്ചി: ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളെല്ലാം Read More …

കുഞ്ഞാലിക്കുട്ടി പുലിയെങ്കില്‍ എംബി ഫൈസല്‍ പുലിമുരുകന്‍

മലപ്പുറം: മുസ്ലിം ലീഗ് അണികള്‍ മലപ്പുറത്തിന്റെ പുലിക്കുട്ടിയെന്നാണ് കുഞ്ഞാലിക്കുട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാകട്ടെ കടുത്ത മത്സരമാണ് കുഞ്ഞാലിക്കുട്ടിയും ലീഗും നേരിടുന്നത്. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ളവര്‍ തന്നെ. ഇതോടെ മുന്നണികള്‍ വാക്‌പോരും വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രസംഗങ്ങളും പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് പ്രചരണ കൊഴുപ്പിക്കുകയാണ്. പ്രചരണം കടുക്കുമ്പോള്‍ എതിരാളികളെ വെല്ലുവിളിക്കുന്നതും പതിവ് തന്നെ. Read More …

മന്ത്രി എ കെ ബാലന് മറുപടിയുമായി കുമ്മനം രാജശേഖരന്‍

കോഴിക്കോട്  ആറന്മുള സമരത്തിനുള്‍പ്പെടെ താന്‍ സിപിഎം നേതാക്കളുമായി വേദി പങ്കിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് തീവ്രവാദ നിലപാടുണ്ടെന്ന പരാമര്‍ശം സിപിഎമ്മിന് സംഭവിച്ച ജീന്‍ണ്ണതയും അപജയവുമാണ്. തനിക്ക് തീവ്രനിലപാടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍  മന്ത്രിക്ക് അധികാരമുണ്ടെന്നും കുമ്മനം രാജശേഖരന് കോഴിക്കോട്ട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 56.76 കോടി അനുവദിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ Read More …

ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ക്രമിനലുകളും

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍. വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടിപി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് Read More …

പൊതുമാപ്പ്: സഹായഹസ്തവുമായി ഒഐസിസി

റിയാദ്: സൗദി ഭരണ കൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സഹായവുമായി ജിദ്ദ ഒഐസിസി റീജിയണല്‍ കമ്മിറ്റി. പ്രവാസി സേവന കേന്ദ്ര ഹെല്‍പ് ഡെസ്‌ക് സജീവമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് കെ ടിഎ മുനീര്‍, ജ: സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ ,പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്ക്‌തോട് എന്നിവര്‍ അറിയിച്ചു.   പാസ്‌പോര്‍ട്ട് Read More …

ഉപതെരഞ്ഞെടുപ്പില്‍ ആരേയും പിന്തുണയ്ക്കില്ല

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും താന്‍ പിന്തുണക്കുന്നില്ലെന്ന് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ താരവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ബിജെപിക്കാണെന്ന തരത്തില്‍ ഉാഹാപോഹങ്ങള്‍ പരന്നു. ഈ സാഹചര്യത്തിലാണ് രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. രജനികാന്തിനൊപ്പം ഗംഗൈ അമരന്‍ Read More …

സി.ആര്‍ മഹേഷിന്റെ നടപടി ശരിയായില്ല

മലപ്പുറം: രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ച സി.ആര്‍ മഹേഷിന്റെ നടപടി ശരിയായില്ലെന്ന് ഉമ്മന്‍ചാണ്ടി.കേന്ദ്രത്തില്‍ അധികാരമുള്ളതിന്റെയും സാമ്പത്തിക ശേഷിയുടെയും പേരില്‍ കൃത്രിമ മാര്‍ഗത്തിലൂടെയാണ് ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. അതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം മഹേഷ് രാജിവച്ചിരുന്നു. നേതൃത്വം ഏറ്റെടുത്ത് Read More …