കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടുമെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മെട്രോയുടെ ട്രാക്ക് പരിശോധിച്ചു. നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ Read More …

മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാര്‍ട്ടി സിപിഎം

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാര്‍ട്ടി സിപിഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പുസ്തകം കത്തിക്കുന്നത് ഫാസിസമാണ്. സിപിഎമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. ആ വേദി ഇതേവരെ പാര്‍ട്ടി അടച്ചുകളഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംവാദത്തിന് വേദിയൊരുക്കാത്തവര്‍ ഫാസിസ്റ്റുകളാണ് എം.മുകുന്ദന്‍ പറഞ്ഞു ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഉണ്ടാകാത്തതെന്നും എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണെന്നും എം.മുകുന്ദന്‍ പറഞ്ഞു.

നെടുമ്പാശേരിയില്‍ വൈദികന്‍ പിടിയില്‍

കൊച്ചി: അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച വൈദികന്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണ്ണക്കട്ടികളുമായി വൈദികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്‌ലേറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നാണ് വൈദികന്‍ എത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ച സംഭവം; കാമുകന്‍ അഭിരാമിനെ തിരുപ്പൂര്‍ പോലീസ് ചോദ്യം ചെയ്തു

ജനുവരി ഏഴിന് വീടുവിട്ടിറങ്ങിയ കോഴിക്കോട് പുതിയറ സ്വദേശിനിയായ ഹന്‍ഷ ഷെറിന്‍(19) മരിച്ച സംഭവത്തിലാണ് കാമുകന്‍ അഭിരാമിനെ പോലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഹന്‍ഷ ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്കപകടത്തില്‍ പെട്ടതാണെന്ന് പറഞ്ഞാണ് കാമുകന്‍ അഭിരാം ഷെറിനെ കോയമ്ബത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ ഷെറിന്റെ മരണം ട്രെയിനില്‍ നിന്നും വീണുണ്ടായതാണെന്ന് Read More …

നക്‌സല്‍ നേതാവ് കെ.എന്‍ രാമചന്ദ്രനെ കാണാതായെന്ന് പരാതി

കൊല്‍ക്കത്ത: ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിനെതിരായി സി.പി.ഐ.എംഎല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായാണ് കെ.എന്‍ രാമചന്ദ്രന്‍ കൊല്‍ക്കത്തയിലെത്തിയത്. അദ്ദേഹം കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടു ഇറങ്ങിട്ടുങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. സുഹൃത്തും പത്രപ്രവര്‍ത്തകനുമായ Read More …

ജെല്ലിക്കെട്ട് സമരം; സംഘര്‍ഷം രൂക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സമരത്തെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. ചെന്നൈയിലെ ഐസ് ഹൗസ് സമരക്കാര്‍ തീയിട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീയിട്ടത് സ്റ്റേഷനിലേക്ക് പടര്‍ന്നതാവാനാണ് സാധ്യത. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പൊലീസ് Read More …

മൊബൈല്‍ സിമ്മിന് ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നാണ് സൂചന. നിലവിലുള്ള ഉപഭോക്താക്കളും ഇത്തരത്തല്‍ ആധാര്‍ കാര്‍ഡ് നല്‍കേണ്ടി വരും. രാജ്യത്ത് വ്യാജ വിലാസങ്ങളിലുള്ള സിം കാര്‍ഡുകള്‍ വന്‍തോതില്‍  വര്‍ധിക്കുകയാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതായി സുരക്ഷ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. Read More …

കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായി

ഹൈദരാബാദ്: രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായെന്ന് സാന്പത്തിക വിദഗ്ധന്‍ അനില്‍ ബോകില്‍. നോട്ടുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത് അനില്‍ ബോകിലാണെന്നാണ് പറയപ്പെടുന്നത്. നോട്ട് നിരോധനത്തിലൂടെയുള്ള ഫലങ്ങളെ കുറിച്ച് സംസാരിക്കാന്‍ കുറച്ചു നാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍ ഭീകരവാദത്തിനും മനുഷ്യക്കടത്തിനും വന്‍ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read More …