ഇനിയുളള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തനെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഡിസിസി പുനഃസംഘടനയുടെ പേരില്‍ നേതൃത്വവുമായി ഇടഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍നിന്നു Read More …

ചരക്കു സേവന നികുതി നടപ്പാക്കല്‍ ജൂലൈ ഒന്നിലേക്കു മാറ്റി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്കു മാറ്റി. നികുതി പിരിക്കുന്നതില്‍ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍നിന്നു ജൂലൈ ഒന്നിലേക്കു ജിഎസ്ടി പ്രാബല്യത്തില്‍വരുന്നതു മാറ്റിയത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി പിരിവില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചതിന് Read More …

കമല്‍ വിവാദം: കുമ്മനവും രാജഗോപാലും മലക്കം മറിഞ്ഞ്

കോട്ടയം: ബിജെപി നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ വിമര്‍ശിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എംഎല്‍എയും. സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന പരാമര്‍ശം രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മാധ്യമ ശ്രദ്ധയ്ക്കുവേണ്ടിയാണ് പരാമര്‍ശമെന്നും അഭിപ്രായം ഉയര്‍ന്നു. അതേസമയം, കമ്യൂണിസ്റ്റ് വിപ്ലവനായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ Read More …

എം എല്‍ എ കോടതിയില്‍ പണം കെട്ടി

മഞ്ചേരി : മഞ്ചേരി സബ് കോടതി  വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ കോടതിയില്‍ പണം കെട്ടിവെച്ചു.  മഞ്ചേരി മാലാങ്കുളം വാഴത്തോട്ടത്തില്‍ സി പി ജോസഫ് (95)ന്റെ പരാതിയിലാണ് എം എല്‍ എ ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കണമെന്ന് സബ് ജഡ്ജ് കെ പി പ്രദീപ് ഉത്തവിട്ടത്.  ഇതിന്റെ Read More …

പിന്തുണ തേടി വി എം സുധീരന്‍ പാണക്കാട്ട്

മലപ്പുറം: കോണ്‍ഗ്രസ് പടലപിണക്കം രൂക്ഷമായ സാഹചര്യത്തില്‍ യു ഡി എഫ് രണ്ടാംകക്ഷിയായ മുസ്ലിം ലീഗ് പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരന്‍ പാണക്കാട്ടെത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍  എയുടെ സാന്നിധ്യത്തില്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് സുധീരന്‍ ചര്‍ച്ച നടത്തി. Read More …

വര്‍ഗീയതയും അഴിമതിയുമാണ് രാജ്യത്തിന്റെ ശത്രുക്കളെന്ന് ജി സുധാകരന്‍

തളിപ്പറമ്പ്: വികസനം നമ്മളില്‍ നിന്ന് തുടങ്ങി നമ്മളില്‍ അവസാനിക്കുന്ന പ്രക്രിയയല്ലെന്നും അത് തുടര്‍പ്രവര്‍ത്തനമാണെന്നും ഇതില്‍ അവകാശമുന്നയിച്ച് ആരും ബോര്‍ഡുകള്‍ തൂക്കേണ്ടതില്ലെന്നും മന്ത്രി ജി.സുധാകരന്‍. കോട്ടക്കീല്‍പട്ടുവംകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിപിഎംലീഗ് പ്രവര്‍ത്തകര്‍ പണി പൂര്‍ത്തിയാക്കിയതിന്റെ അവകാശവാദമുന്നയിച്ച് ബോര്‍ഡ് സ്ഥാപിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു മന്ത്രി. മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് Read More …

വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാം

ന്യൂഡല്‍ഹി: വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഈ ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടര്‍മാരുടെ Read More …

കലോല്‍സവ ലഹരിയില്‍ കണ്ണൂര്‍

കണ്ണൂര്‍: കൗമാരകലാ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. 57–ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ ‘നിള’യില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണര്‍ന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായിക കെ.എസ് ചിത്ര, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ Read More …