162 കോടിയുടെ അനധികൃത സമ്പാദ്യം

ബംഗളുരു: കര്‍ണാടക മന്ത്രിയുടെ വീട്ടില്‍നിന്ന് 162 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിസഭാംഗം രമേശ് എല്‍.ജാര്‍ക്കിഹോലിയുടെയും ഭാര്യ ലക്ഷ്മി ആര്‍.ഹെബ്ബാറിന്റെയും ഉടമസ്ഥതയിലുള്ള വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണു രേഖകള്‍ പിടിച്ചെടുത്തത്. ബെല്‍ഗാം, ഗോകക്, ബംഗളുരു എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു പരിശോധന. 41 ലക്ഷത്തിന്റെ പണവും 12.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. Read More …

മലയാളി വ്യാജ ഡോക്ടര്‍ പൊള്ളാച്ചിയില്‍ പൊലീസ് പിടിയിലായി

പൊള്ളാച്ചി:  ഡോക്ടറുടെ വേഷം കെട്ടി ചികിത്സ നടത്തിയിരുന്ന മലയാളിയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലുള്ള ബി റിതീഷ് എന്ന 36 കാരനാണ് പിടിയിലായത്. പോലീസ് പറയുന്നത് പ്രകാരം ബി കോം ബിരുദധാരിയായ റിതീഷ് കഴിഞ്ഞ എട്ട് മാസത്തോളമായി ജ്യോതി നഗറില്‍ താമസിച്ച് അവിടെ തന്നെ ഒരു ക്ലിനിക് നടത്തി ആളുകളെ ചികില്‍സിച്ച് വരുന്നു. Read More …

19 ബഹുകെട്ടിടങ്ങള്‍ 10 സെക്കന്‍ഡില്‍ മണ്ണടിഞ്ഞു

വുഹാന്‍: ചൈനയില്‍ 19 ബഹുകെട്ടിടങ്ങള്‍ നിമിഷനേരംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കി. വുഹാന്‍ സിറ്റിയിലാണ് 12 നിലയില്‍ അധികം ഉയരമുള്ള കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്തത്. 707 മീറ്റര്‍ ഉയരമുള്ള അംബരചുംബിയായ കെട്ടിടം ഉള്‍പ്പെടുന്ന വ്യാവസായിക നഗരം നിര്‍മിക്കുന്നതിനുവേണ്ടിയാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ ബോംബ് വച്ചു തകര്‍ത്തത്. കോണ്‍ക്രീറ്റും ഗ്ലാസും സ്റ്റീലും കൊണ്ട് നിര്‍മിച്ച 19 വന്‍ കെട്ടിടങ്ങള്‍ നിലംപൊത്താന്‍ വെറും Read More …

പോലീസില്‍ അഴിച്ചുപണി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തലപ്പത്തെ അഴിച്ചുപണിക്കു പിന്നാലെ താഴെത്തട്ടിലേക്കും അഴിച്ചുപണി. 64 ഓളം ഡി വൈ എസ് പി മാര്‍ക്കാണ് സ്ഥാനചലനമുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഉള്‍പ്പെടെ ക്രമസമാധാന ചുമതലയില്‍ സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളെയും ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒരാഴ്ച പിന്നിടുമ്‌ബോഴാണ് വീണ്ടും Read More …

ഡോ. കെ കെ ജോഷിക്ക് എഫ് ഐ എ പി അവാര്‍ഡ്

മഞ്ചേരി : ശിശുരോഗ വിഭാഗത്തിന് നല്‍കിയ സമഗ്ര സംഭാവനക്കുള്ള ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ എഫ് ഐ എ പി അവാര്‍ഡിന് മഞ്ചേരി യിലെ  ഡോ. കെ കെ ജോഷി അര്‍ഹനായി.  ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ ഗായത്രി വിഹാറില്‍ നടന്ന ഐ എ പി 54ാം ദേശീയ സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡണ്ട് ഡോ. അനുപം സച്ച്‌ദേവില്‍ Read More …

കാലം മാറിയ കാര്യം ബിജെപി നേതാക്കാള്‍ ഓര്‍ക്കണം: പിണറായി വിജയന്‍

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ നേതാക്കളുടെ ഭീക്ഷണിയെ ഒരു തരത്തിലും ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലം മാറിയ കാര്യം ബിജെപി നേതാക്കാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സംഭവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കാള്‍ നടത്തിയ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്ന കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും Read More …

ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനം പേരും വ്യാജന്‍മാരെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 5560 ശതമാനം പേര്‍ക്കു മാത്രമാണ് യതാര്‍ഥ യോഗ്യതകള്‍ ഉള്ളതെന്ന് ബാര്‍ കൗണ്‍സില്‍. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോടതി മുറികളില്‍ വ്യവഹാരങ്ങളുമായി കയറിയിറങ്ങുന്ന അഭിഭാഷകരില്‍ 45 ശതമാനത്തോളം Read More …

ഇനി കറന്‍സികളില്‍ മോദി സ്വന്തം പടം വയ്ക്കും

കൊച്ചി: പാക്കിസ്ഥാന്‍ വൈകാതെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി മാറുമെന്ന് കവി പ്രൊഫ.കെ.സച്ചിദാനന്ദന്‍. രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയുന്ന സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരും എഴുത്തുകാരും ചിന്തകന്മാരുമെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാര്‍ കൂട്ടാളികളും പറയുന്ന സാഹചര്യത്തിലാണിത്. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷ(എഐഐഇഎ)ന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ‘സംസ്‌കാരവും ജനകീയ Read More …