കൊയിലാണ്ടിയില്‍ ബി.ജെ.പി, പയ്യോളിയില്‍ സി.പി.എം ഹര്‍ത്താല്‍

കോഴിക്കോട്: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കൊയിലാണ്ടിയില്‍ ബി.ജെ.പി മാര്‍ച്ചിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍. അതേമസയം പയ്യോളി നഗരസഭയില്‍ നാളെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പയ്യോളിയിലെ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസ് അക്രമികള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇരിങ്ങല്‍മാങ്ങൂല്‍ പാറയില്‍ സി.പി.എംബി.ജെ.പി സംഘര്‍ഷം നിലനിന്നിരുന്നു.

രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലെടുത്ത് ഹിറ്റ്‌ലറെപോലുള്ള ഏകാധിപതികള്‍ ഉയര്‍ന്ന് വരും

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരാളെ നേരത്തെ വിധിക്കുന്നത് ശരിയല്ലെന്നും പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ചെയ്യുന്ന കാര്യങ്ങള്‍ കണ്ട ശേഷം പ്രതികരിക്കാമെന്നും മാര്‍പ്പാപ്പ സ്പാനിഷ് ദിനപത്രമായ എല്‍ പായിസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം മെക്‌സിക്കോയില്‍ നിന്നും യു എസിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ Read More …

കണ്ണൂര്‍ കൊലപാതകം; ഇരു പാര്‍ട്ടികളും ഉത്തരവാദികളെന്ന് കാനം

തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പാര്‍ട്ടികളും ഉത്തരവാദികളാണെന്ന് സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കുന്നതിനു സര്‍വകക്ഷി യോഗം എടുത്ത തീരുമാനങ്ങള്‍ ഇരു പാര്‍ട്ടികളും മറക്കുകയാണെന്നും കാനം കുറ്റപ്പെടുത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്നും കാനം ഓര്‍മ്മിപ്പിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ Read More …

ആന്ധ്രാ അപകടത്തിന് കാരണം സുരക്ഷവീഴ്ചയെന്ന് മമത ബാനര്‍ജി

കൊല്‍ക്കൊത്ത: ആന്ധ്രാപ്രദേശില്‍ ഹിരഖണ്ഡ് എക്‌സ്പ്രസ് അപകടത്തില്‍ പെട്ട് 36 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റെയില്‍വേയോടുള്ള അവഗണനയും യാത്രക്കാരുടെ സുരക്ഷയ്ക്ക് കുറഞ്ഞ പരിഗണന മാത്രം നല്‍കുന്നതുമാണ് ഇത്തരം അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് മുന്‍ റെയില്‍വേ മന്ത്രികൂടിയായ മമത പറഞ്ഞു.   രാജ്യത്തിന്റെ ജീവനാഡിയാണ് റെയില്‍വേ. കോടികണക്കിന് ആളുകളാണ് Read More …

ജെല്ലിക്കെട്ട് മരണക്കളിയായി; കാളയുടെ കുത്തേറ്റ് രണ്ടു മരണം

ചെന്നൈ: ജെല്ലിക്കെട്ടിനായി നിയമ നിര്‍മ്മാണം വേണമെന്ന ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പുതുകോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ പോരുകാളയുടെ കുത്തേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. വിരണ്ട കാളയുടെ ആക്രമണത്തിലും സംഭവസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ വിരണ്ട കാള സമീപത്തുണ്ടായിരുന്ന രണ്ടു പേരെ കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും Read More …

രോഹിത് വെമൂലയുടെ മരണം: അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തനാകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം.  രോഹിതിന്റെ മരണം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രം നിഷേധ നിലപാട്  സ്വീകരിച്ചത്. രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പബ്ലിക് പാനല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആലശ്യം. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതിനാല്‍ നല്‍കാനാവില്ലെന്ന് Read More …

സലാലയില്‍ രണ്ട് മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സലാല: ഒമാനിലെ സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരാണ് മരിച്ചത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിനു താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഒരു വര്‍ഷത്തോളമായി ഇവര്‍ വിസിറ്റിംഗ് വിസയിലാണ് കഴിഞ്ഞുവന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സലാലയിലെ Read More …

മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര മാധ്യമ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. കേരളാ മീഡിയാ അക്കാദമിയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സത്യസന്ധമായും Read More …