ഇളവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോളെജ് അധ്യാപകര്‍ക്കുള്ള നെറ്റ് യോഗ്യത നേടാന്‍ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുണ്ടായിരുന്ന ഇളവ് കേരള ഹൈക്കോടതി റദ്ദാക്കി. സംവരണ വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് നല്‍കുന്ന യുജിസി വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കോളജ് അധ്യാപകര്‍ക്കുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകാന്‍ സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവു നല്‍കുന്ന യുജിസിയുടെ വ്യവസ്ഥ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി Read More …

പണമിടപാടുകള്‍ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു മുമ്പ് നടന്ന പണമിടപാടുകളും പരിശോധിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ്ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ശനിയാഴ്ച ധനമന്ത്രാലയം പുതിയ നിര്‍ദേശം പുറത്തിറക്കി. 2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്.   കറന്റ് Read More …

മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

മംഗളൂരു: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. കര്‍ണാടകത്തിലെ കുന്ദാപുരയ്ക്കടുത്ത് ഡോമ്ബിയിലുള്ള ശേഖര്‍ പൂജാരി, നാഗമ്മ ദമ്ബതികളാണ് നവജാത ശിശുവിനെ വിറ്റത്. ഒരു ലക്ഷം രൂപയാണ് കുഞ്ഞിന് മാതാപിതാക്കള്‍ വിലയിട്ടത്. ദാരിദ്ര്യം കാരണമാണ് ദമ്ബതികള്‍ കുഞ്ഞിനെ വിറ്റത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് കുഞ്ഞിനെ വാങ്ങിയത്. സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇരുവരില്‍ നിന്നും മൊഴി എടുത്തു. Read More …

വി.എസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ് പങ്കെടുത്തു. അതേസമയം, വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന ഘടകത്തിന് കടുത്ത എതിര്‍പ്പാണ് ഉള്ളത്. വിഎസിനെതിരായ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകാനാണ് സാധ്യത. രണ്ടു ദിവസമായി Read More …

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ് കിരീടം കേരളത്തിന്

പൂന: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് 20–ാം കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്. 56 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. അബിത മേരി മാനുവല്‍, സി. ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി Read More …

14 ശതമാനം വരുന്ന മുസ്ലിങ്ങളെ മുഖ്യധാരയില്‍ നിന്ന് ആട്ടിയിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്പയിന്‍

കോഴിക്കോട്: ഭരണകൂട ഭീകരതക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്ബയിന് തുടക്കമായി. കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ ഭീകരതക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് പതിനായിരങ്ങള്‍ അണി നിരന്ന റാലിയോടെ കാമ്ബയിന് തുടക്കം കുറിച്ചത്. ഭീകരതയുടെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തുന്നത് അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും മതേതര ഇന്ത്യയില്‍ ഇത്തരം Read More …

മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ ഇരട്ടിയാക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വന്‍ ആനുകൂല്യങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, 12,000 രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ എന്നിവരുടെ പെന്‍ഷനില്‍ വന്‍ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ വരുമാനപരിധി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മുമ്പ് 60,000 രൂപയായിരുന്ന വരുമാന പരിധി ഒരു ലക്ഷത്തിലേക്കും ഭിന്നശേഷിക്കാരുടെ പരിധി 75,000ലേക്കും ഉയരും. Read More …

യുഡിഎഫ് യോഗത്തില്‍ ലീഗ് നേതാക്കളില്ല

കൊച്ചി: യു ഡി എഫിനെ സമരസജ്ജമാക്കാന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ആദ്യ യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ തന്നെ കല്ലുകടി. യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നത് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ലീഗ് സംസ്ഥാന നേതൃത്വമടക്കം ഇടപെട്ട് യോഗം അവസാനിക്കുന്നതിന് തൊട്ടുമ്ബാണ് ലീഗ് നേതാക്കള്‍ എത്തിയത്. പ്രതിപക്ഷമെന്ന നിലയിലെ ഐക്യമുന്നണിയുടെ പ്രവര്‍ത്തനം Read More …